ഗിന്നസ്സ് ബുക്കിനെക്കുറിച്ചറിയാം

ഗിന്നസ്സ് ബുക്കിനെക്കുറിച്ചറിയാം

ടി ഷാഹുല്‍ ഹമീദ്

1951 നവംബര്‍ 10 ഗിന്നസ് ബ്രൂവറി മാനേജിങ് ഡയറക്ടര്‍ സര്‍ ഹ്യൂഗ് ബീവര്‍ അയര്‍ലാന്‍ഡിലെ കൗണ്ടിവെക്‌സ്‌ഫോര്‍ ഡിലേ സ്ലെനി നദിക്കരയിലെ നോര്‍ത്ത് സ്ലോളില്‍ ഒരു ഷൂട്ടിംഗ് പരിപാടിക്ക് ഇടെ ചോദിച്ച യൂറോപ്പിലെ ഏറ്റവും വേഗതയെറിയ ഗെയിം പക്ഷി ഏത് എന്ന ചോദ്യവും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നിന്നുമാണ് ഗിന്നസ് ബുക്ക് എന്ന ആശയം ഉടലെടുത്തത്. ഗോള്‍ഡന്‍ പ്ലോവര്‍ എന്ന പക്ഷിയാണ് യൂറോപ്പില്‍ ഏറ്റവും വേഗതയേറിയ ഗെയിം പക്ഷി എന്ന് തര്‍ക്കത്തില്‍ നിന്ന് ഉയര്‍ന്നു വരികയും അധികാരികമായി അംഗീകരിക്കുകയും ചെയ്തു.ഇത്തരം തര്‍ക്കങ്ങള്‍ പ്രോത്സാഹിപ്പിച്ച് അതിന്റെ ശരിയായ ഉത്തരം ലോകത്തിനെ അറിയിക്കണമെന്നും അതിനായി ആധികാരികമായ ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നും തീരുമാനിച്ചു. പ്രയാസം നേരിടുന്ന ഗിന്നസ് ബ്രൂവറി എന്ന സ്ഥാപനത്തെ കര കയറ്റാന്‍ സാധിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഗിന്നസ് ബുക്ക് പിറന്നുവീണത്.തുടര്‍ന്ന് ഇരട്ടകളായ നോറിസും, റോസ് മാക്വിര്‍ട്ടിനും ചേര്‍ന്ന് 1957 ഓഗസ്റ്റ് 27ന് ഗിന്നസ് ബുക്കിന് തുടക്കമിട്ടു. ലോകത്തെ മുഴുവന്‍ ജനങ്ങളെ കുറിച്ചുള്ള എല്ലാത്തരം റിക്കോര്‍ഡുകളും ഉള്‍ക്കൊള്ളുന്ന വാര്‍ഷിക റഫറന്‍സ് പുസ്തകമാണ് ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോര്‍ഡ് ബുക്ക്.സാധാരണ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ലോകത്ത് ആര് എന്ത് ചെയ്താലും നിലവില്‍ ഏത് റിക്കാര്‍ഡ് ഭേദിച്ചാലും അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന പുസ്തകമായി ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോര്‍ഡ് പുസ്തകം മാറി.

ഗിന്നസ്ബുക്കിന്റെ ആസ്ഥാനം

ലണ്ടനിലെ 107 ഫ്‌ലീറ്റ് സ്റ്റ്രീട്ടിലെ ലൂഡ് ഗേറ്റ് ഹൗസിന് മുകളില്‍ ഗിന്നസ് ഓഫ് റെക്കോര്‍ഡ് ഓഫീസ് സ്ഥാപിച്ചു. 100 രാജ്യങ്ങളില്‍ 40 ഭാഷകളില്‍ 150 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയ മഹാസംഭവമായി ഗിന്നസ് ബുക്ക് മാറി.ഗിന്നസ് റെക്കോര്‍ഡുകള്‍ സാര്‍വ്വത്രിക റെക്കോര്‍ഡുകളായി അംഗീകരിക്കപ്പെട്ടു. മനുഷ്യ നേട്ടങ്ങളുടെയും നൈപുണ്യങ്ങളുടെയും ലോക റിക്കാര്‍ഡുകളുടെ പട്ടികയാണ് ഗിന്നസ് ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.1955 ല്‍ 198 പേജ് ഉള്ള ആദ്യ ഗിന്നസ് ബുക്ക് പതിപ്പ് ബ്രിട്ടനില്‍ ബെസ്റ്റ് സെല്ലറായി മാറിയതോടെ ഗിന്നസ് ബുക്കിന്റെ തലവര മാറ്റിമറിക്കപ്പെട്ടു. 2022ല്‍ 67-ാം പതിപ്പില്‍ 60000 ലധികം റിക്കോര്‍ഡുകള്‍ വിവരിക്കുന്നുണ്ട്. 1975 ല്‍ പ്രൊവിഷന്‍ ഐറിഷ് റിപ്പബ്ലിക്ക് ആര്‍മിയിലെ രണ്ട് അംഗങ്ങള്‍ ഗിന്നസ് സ്ഥാപകരില്‍ ഒരാളായ റോസ് മാക്വിര്‍ട്ടനെ വധിച്ചെങ്കിലും ഗിന്നസിന്റെ പ്രയാണം അഭംഗുരം തുടരുകയായിരുന്നു. റിക്കാര്‍ഡ് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നിരീക്ഷിക്കുന്നതിനും പുതിയതും വ്യത്യസ്തമായ റിക്കോര്‍ഡുകള്‍ പരിശോധിക്കുന്നതിനും ജിജ്ഞാസാ കുതുകികളായ വലിയ മനുഷ്യ വിഭവ ശേഖരം ഗിന്നസ് ബുക്ക് പ്രസാധകര്‍ക്ക് ഉണ്ട്.
ഗിന്നസ് ബുക്കില്‍ പേര് വരാന്‍ ജനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചതോടെ ഗിന്നസിന്റെ ബുക്കിന്റെ വില്‍പ്പന 173% വര്‍ദ്ധിച്ചു. ശരാശരി 3.5 ദശലക്ഷം പുസ്തകങ്ങള്‍ പ്രതി വര്‍ഷം വിറ്റു പോകുന്നുണ്ട്. ഏതാണ്ട് മുപ്പതിനായിരം അപേക്ഷകള്‍ പരിശോധിച്ചു 2638 പുതിയ റെക്കോര്‍ഡുകളുമായി 2024 ലെ പുതിയ ഗിന്നസ് ബുക്ക് പുറത്തിറങ്ങിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പകര്‍പ്പാവകാശ സംരക്ഷണ പുസ്തകമാണ് ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോര്‍ഡ് ബുക്ക്.

ഗിന്നസ്സ് ബുക്കിലെ ഉള്ളടക്കം

9 അധ്യായങ്ങളാണ് ഗിന്നസ് ബുക്കില്‍ ഉള്ളത്

1)ബ്ലൂ പ്ലാനറ്റ്

2) അക്വാറ്റിക്ക് ലൈഫ്

3) ഹ്യൂമന്‍സ്

4) റിക്കോര്‍ഡോളജി

5) അഡ്വവെന്‍ച്ചേര്‍സ്

6) ഹിസ്റ്ററി

7) സയന്‍സ് & ടെക്‌നോളജി

8)ആര്‍ട്‌സ് & മെഡിക്കല്‍

9) സ്‌പോര്‍ട്‌സ്

കൂടാതെ ഗിന്നസ് ബുക്ക് 5 പ്രത്യേക മേഖലയിലെ റെക്കോര്‍ഡുകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

1) Hall Of Fame

2) Young Achievers

3) ഗെയിമിംഗ്

4) Explainers

5) Bucket List

ഗിന്നസ് നേട്ടം കരസ്ഥമാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഗിന്നസ് ബുക്കില്‍ പേര് വരിക എന്നത് ജീവിതാഭിലാഷവും സ്വപ്നവുമായി നടക്കുന്നവര്‍ നമ്മുടെ ചുറ്റിലുമുണ്ട്. അമിതവേഗത, മൃഗങ്ങളെ ദ്രോഹിക്കല്‍, മറ്റു നിലവിലുള്ള നിയമങ്ങളുടെ ലംഘനം എന്നിവയിലൂടെ നേടുന്ന നേട്ടം ഗിന്നസ് ബുക്ക് സ്വീകരിക്കുന്നതല്ല,കൂടാതെ വിലകുറഞ്ഞ പരിപാടികളും ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതല്ല.
ഗിന്നസ് ബുക്കില്‍ കയറാനുള്ള വ്യഗ്രതയില്‍ മരണക്കയത്തിലേക്ക് പോകുന്നവരുടെ ലിസ്റ്റ് നീണ്ടു പോവുകയാണ് പശ്ചിമബംഗാളിലെ പോലീസ് ഹോം ഗാര്‍ഡ് ശൈലേന്ദ്രനാഥ റോയി മരണപ്പെട്ടത് നിലവില്‍ അദ്ദേഹം നേടിയ ഒരു റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമത്തിനിടയിലാണ് തലമുടി ഉപയോഗിച്ച് വാഹനം വലിച്ച് ഗിന്നസ് ബുക്കില്‍ കയറിയ വ്യക്തി തന്റെ റെക്കോര്‍ഡ് ഭേദിക്കുന്നതിന് വീണ്ടും ശ്രമിച്ചപ്പോള്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടു പോയി. പേരിന്റെ കൂടെ ഗിന്നസ് കൂടി ചേര്‍ക്കണമെങ്കില്‍ മനക്കരുത്തും കടിനാധ്വാനവും കൈമുതലായി ഉണ്ടാവണം.

ഗിന്നസ് ബുക്കില്‍ എങ്ങനെ ഇടം പിടിക്കാം

ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുന്നതിന് താഴെപ്പറയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടാതായിട്ടുണ്ട്.

1) ഏതുതരത്തിലുള്ള റെക്കോര്‍ഡ് ആണ് നേട്ടമാണ് നേടാന്‍ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കുക. ആരെങ്കിലും നേടിയ നേട്ടം തകര്‍ക്കാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതും തിരഞ്ഞെടുക്കാം സ്വന്തമായി ഒരു റിക്കോര്‍ഡ് ഉണ്ടാക്കിയെടുക്കുവാന്‍ അതിന്റെ കാഠിന്യ സ്വഭാവമനുസരിച്ച് അനുമതി ലഭിക്കേണ്ടതായിട്ടുണ്ട്.

2) ഇങ്ങനെ ഒരു കാര്യം തീരുമാനിച്ചാല്‍, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെടുക വിലാസം
www.guinnessworldrecords.com
എന്ന വെബ്ബ് സൈറ്റില്‍ പ്രവേശിച്ച് ബ്രേക്ക് എ റിക്കോര്‍ഡ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക നിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുക

3) അപേക്ഷ ലഭിച്ചാല്‍ കൈപ്പറ്റ് ലഘുലേഖ അയച്ചുതരും ഇതിനായി ഉപദേശകന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ അത് ലഭിക്കും പക്ഷേ അപേക്ഷകന്‍ പണം കൊടുക്കേണ്ടി വരും

4) ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം ചിത്രീകരിക്കണം,പരിപാടി ഉടനീളം ചിത്രീകരിക്കുക എന്നതാണ് അടുത്ത കടമ്പ വീഡിയോ ഗുണനിലവാരം ഉള്ളതായിരിക്കണം, യാതൊരു കൂട്ടിച്ചേര്‍ക്കലും ഉണ്ടാവാന്‍ പാടില്ല ചിത്രീകരണം വ്യക്തമായി മനസ്സിലാക്കുവാന്‍ പാകത്തിലുള്ളതും സാങ്കേതികമായി മികച്ചതും ആയിരിക്കണം, കൂടാതെ രണ്ട് സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ ആവണം ചിത്രീകരണം നടത്തേണ്ടത് അവരുടെ ഒപ്പും വിശദവിവരങ്ങളും രേഖപ്പെടുത്തണം.

5) ഗിന്നസ് ബുക്ക് സൈറ്റില്‍ അപേക്ഷ ലഭിച്ചാല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ രണ്ടുമൂന്നു മാസത്തിനുള്ളില്‍ അയച്ചു കൊടുത്ത് രേഖകളും റെക്കോര്‍ഡുകളും പരിശോധിച്ചു നിലവിലുള്ള നേട്ടങ്ങളുമായി ഒത്തുനോക്കി തുടര്‍ തീരുമാനം എടുത്ത് അപേക്ഷകനെവിവരം അറിയിക്കുന്നതാണ്

ഒരു വര്‍ഷം ശരാശരി 50,000ത്തിലധികം അപേക്ഷകള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ലഭിക്കുന്നുണ്ട്,എങ്കിലും നാലായിരത്തില്‍ താഴെയുള്ളവര്‍ക്കേ ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ സാധിക്കുന്നുള്ളൂ. ഇതിനര്‍ത്ഥം കൃത്യമായി പരിശോധനയും സൂക്ഷ്മത നിറഞ്ഞ അവലോകനവും നടത്തി മാത്രമേ തീരുമാനം ഉണ്ടാകുന്നു എന്നതാണ്. മെറിറ്റ് മാത്രം നോക്കി യാതൊരുവിധ ബാഹ്യ ഇടപെടലും കൂടാതെ പ്രസിദ്ധീകരിക്കുന്ന പുസ്തകം ആകുന്നതിനാല്‍ ഗിന്നസ് ബുക്കില്‍ പേരുകള്‍ വരുന്നത് എന്നത് വലിയ നേട്ടമായി വീക്ഷിക്കപ്പെടുന്നു.

ഇന്ത്യയും ഗിന്നസ് ബുക്കും

പുതിയ പതിപ്പില്‍ ലോകമെമ്പാടുമുള്ള 2638 പുതിയ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ 60 എണ്ണം ഇന്ത്യയില്‍ നിന്നുള്ളതാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച നേട്ടം മേഘാലയിലെ ചിറാപുഞ്ചിയിലെ മഴയുടെതാണ് 1861 ജൂലൈയില്‍ പെയ്ത മഴ 2.493 മീറ്റര്‍ മഴ എട്ടടി രണ്ടിഞ്ച് നീളമാണ് ആ മഴയുടെ അളവ്, തിരുവനന്തപുരം ശംഖ്മുഖം കടപ്പുറത്ത് കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച സാഗരകന്യക എന്ന ശില്പം 26.5 മീറ്റര്‍ നീളവും 7.6 മീറ്റര്‍ ഉയരമുള്ളത് ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്. ആറ് ഭൂഖണ്ഢങ്ങള്‍ ചുറ്റി 40075 കിലോമീറ്റര്‍ കാറില്‍ ചുറ്റിയ ദമ്പതികളായ സലൂ ചൗധരി,ഭാര്യ നീന ചൗധരി എന്നിവരുടെ പേരും ഗിന്നസ്സില്‍ ഉണ്ട്.ഉയരം കുറഞ്ഞ നാഗ് ജ്യോതി എന്നവരുടെ ഉയരം 62.8 സെന്റീമീറ്റര്‍ മാത്രമാണ്. പതിനേഴാം നൂറ്റാണ്ടിലെ വീര നായകനായ ആസാമിലെ ബോര്‍വുകനെ കുറിച്ച് 42 ലക്ഷം ലേഖനം 400 ആം ജന്മ ദിനമായ 2022 ല്‍ പ്രസിദ്ധിക്കരിച്ചതും ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്. 84 രാജ്യങ്ങളില്‍ നിന്നായി 2015 ല്‍ 35985 പേര്‍ പങ്കെടുത്ത യോഗ പരിശീലനവും,11000 നര്‍ത്തകന്മാരുടെ 2500 വാദ്യോപകരണം ഉപയോഗിച്ച് 2023 ല്‍ ആസാമില്‍ വച്ച് നടന്ന ബീഹു നൃത്ത പരിപാടിയും, 40000 ല്‍ അധികം പേര്‍ പങ്കെടുത്ത ഹൈദരാബാദില്‍ വച്ച് നടന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയും (ഒരു ലക്ഷം പേര്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്തത്) ഗിന്നസ് നേട്ടങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ആയി ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും നീളം കൂടിയ കേക്ക് കണ്ണൂരില്‍ ബ്രൗണി കേക്കിന് 732.15 അടിയും 2800 കിലോ തൂക്കവും ഉള്ളത് ഗിന്നസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്,ഇരട്ടകളുടെ നാട് മലപ്പുറത്തെ തിരൂരങ്ങാടിയിലെ കൊടിഞ്ഞി ഗ്രാമത്തെ ഗിന്നസ് ഉള്‍പ്പെടുത്തിയത് ആയിരത്തോളം ഇരട്ടകള്‍ ഉള്ളതിനാലാണ്,ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധ മാര്‍ച്ച് ദണ്ഡി മാര്‍ച്ച് ആണ് ഗിന്നസ്സില്‍ ഉള്‍പ്പെട്ട വലിയ പ്രതിഷേധ മാര്‍ച്ച്,ഗാന്ധിജിയുടെ നേതൃത്വത്തില്‍ 357.8 കിലോമീറ്റര്‍ ആണ് നടന്നത്.4300 കിലോമീറ്റര്‍ 50 ദിവസം കാറില്‍ സഞ്ചരിച്ച സൈനികന്‍ നായിക്ക് വേലുവിന്റെ പേരും നേട്ടങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.7027 നര്‍ത്തകിമാര്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജില്‍ അരങ്ങേറിയ മെഗാതിരുവാതിരയും, മലപ്പുറം ജില്ലയിലെ വേങ്ങരയിലെ മുഹമ്മദ് സിനാന്‍ കയ്യിലെ തള്ളവിരലിന് ചുറ്റുമായി പേന ചുഴറ്റി കൊണ്ട് ഒരു മിനിറ്റില്‍ 113 തവണ വിസ്മയം സൃഷ്ടിച്ച് ലോക നേട്ടങ്ങളിലേക്ക് നടന്നു കയറി. 16 വയസ്സുള്ള നിരാന്‍ഷി പട്ടേലിന്റെ തലമുടിയുടെ നീളം 5 അടിയും 7 ഇഞ്ചുമാണ്. ഏറ്റവും കൂടുതല്‍ തുകക്ക് ലേലത്തിനു പോയ ഉപയോഗിച്ച കോട്ട് 2015 നവംബര്‍ മാസം ബാരക്ക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ചത് 43131311 രൂപക്ക് ലേലത്തില്‍ എടുത്ത ലാല്‍ജി ഭായി പട്ടേലിന്റെ പേരും ഗിന്നസ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.2019 ജൂണ്‍ 4ന് ഇന്ത്യന്‍ നാടോടി സംഗീതജ്ഞന്‍ തങ്ക ഡാര്‍ലോങ്ങ് 98 വയസ്സില്‍ പത്മശ്രീ അവാര്‍ഡ് നേടിയതും,ഏറ്റവും ദൈര്‍ഘമേറിയ 3500 എപ്പിസോഡ് ഉള്ള 2022 ല്‍ സഭ ടി വി യില്‍ പ്രക്ഷേപണം ചെയ്ത താരക്ക് മേത്താക്കാ ഊള്‍ട്ട ചാഫ്റ്റ് എന്ന പരിപാടിയും 450 രാജ്യങ്ങളുടെ ആയിരം നാണയ ശേഖരവുമായി ബാംഗ്ലൂര്‍ സ്വാദേശി കെ ടി സുധീഷും,14.3 2 സെക്കന്‍ഡില്‍ Puzzle Cube ശരിയാക്കിയ ജയദര്‍ശന്‍ വെങ്കിടേശനും വ്യത്യസ്തയുടെ പര്യായങ്ങളാണ്.ഉജ്ജയിനിലെ 11.70 ലക്ഷം ദീപം കൊളുത്തിയ പരിപാടിയും, മുകേഷ് അംബാനിയുടെ ഏറ്റവും ചെലവേറിയ 27 നിലകളുള്ള മുംബൈയിലെ അന്റാലിയ എന്ന വീടും,യുനോസ്‌കോ അംഗീകരിച്ച 1254 പൈതൃക സൈറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വെബ്ബ് സൈറ്റിലൂടെ തിരഞ്ഞ താജ്മഹലിന്റെ വിവരവും (താജ്മഹലിനെ 2022 മാര്‍ച്ച് മാസം 1.4 ദശ ലക്ഷം പേരാണ് തിരഞ്ഞത്), കൈവിരല്‍ കൊണ്ട് ഒരു മിനിറ്റില്‍ 86 പുഷിങ് എടുത്ത പഞ്ചാബ്ക്കാരന്‍ കുവാര്‍ അമരിബിര്‍ സിംഗ് പുതിയ പതിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ 597 അടിഉയരത്തിലുള്ളത് (182 മീറ്റര്‍) ഗിന്നസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏറ്റവും ചെറുപ്പക്കാരനായ ചാര്‍ട്ടണ്ട് അക്കൗണ്ടന്റ് നിധി അഗര്‍വാളിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചഹാസ്യ നടന്‍ ബ്രഹ്‌മാനന്ദ, മലയാള സിനിമയില്‍ കൂടുതല്‍ അഭിനയിച്ച മലയാളി സിനിമ നടന്‍ പ്രേം നസീറിന്റെ പേരും ഗിന്നസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.2018ല്‍ ഒരു മിനിറ്റില്‍ 122 തേങ്ങാ പൊട്ടിച്ച അബീഷ് പി ഡൊമിനിക്ക്,ഏറ്റവും ചെറിയ കാള അക്ഷയ് 24.07 ഇഞ്ച് മാത്രം ഉള്ളതും ഗിന്നസില്‍ ഉണ്ട്.

ഏറ്റവും വലിയ ലഡു. തീറ്റ പ്രിയന്‍.ഒരു മിനീട്ടില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചവര്‍, നീളം കൂടിയ നഖം, മീശ,തലമുടി, തലപ്പാവ്, മൂക്കുകൊണ്ട് വേഗത്തില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തി, ചെറിയ മനുഷ്യന്‍,ഏറ്റവും വലിയ ചപ്പാത്തി ഇതൊക്കെ ഗിന്നസ് ബുക്കില്‍ നമുക്ക് കാണാം.പല റെക്കോര്‍ഡുകളും അത്ഭുതകരമായ നേട്ടങ്ങളിലൂടെയാണ്

ഗിന്നസിലെ തകര്‍ക്കാന്‍ പറ്റാത്ത ലോക നേട്ടങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ടാറ്റു ചെയ്ത വ്യക്തി ലക്കി ഡയമണ്ട് റിച്ച് എന്ന വ്യക്തിയാണ്, ആശ്രിതഫര്‍മാന്‍ എന്ന വ്യക്തിയാണ് ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് നൂറിലധികം നേട്ടം കൈവരിച്ച വ്യക്തി.പാരാചൂട്ടില്‍ നിന്ന് 103 വയസ്സുള്ള സ്വീഡന്‍ക്കാരനായ റൂത്ത് ലാഴ്‌സന്റെ ചാട്ടം നേരെ ചെന്നെത്തിയത് ഗിന്നസിലെക്കായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ കുതിര സ്പെന്‍സര്‍ ഫ്‌ലാറ്റില്‍ ആണ്.ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരനായ യോഗ ടീച്ചര്‍ ഒമ്പതാമത്തെ വയസ്സില്‍ റയാനിഷ് സുരാനിയാണ്.
1940 മുതല്‍ ഉള്ള റെക്കോര്‍ഡ് നാളിതുവരെ ഭേദിച്ചിട്ടില്ല ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ അമേരിക്കയിലെ റോബര്‍ട്ട് പേരിഷിങ് വാട്‌ലോ 2.72 മീറ്റര്‍ ഉയരം (8 അടി 11 ഇഞ്ച് )ഇന്ത്യക്കാരനായ സുല്‍ത്താന്‍ കോസന്റെ ഉയരം 2.51 മീറ്റര്‍ ആണ് അമേരിക്കകാരന്റെ റെക്കോര്‍ഡ് ഇതുവരെ ആരും ഭേദിച്ചിട്ടില്ല.
വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്ന വ്യക്തി കണ്ണില്‍ കണ്ടതെല്ലാം കഴിക്കുന്ന ഗ്ലാസ്, പ്ലേറ്റ്, വിമാനം ചെറുതാക്കി പൊട്ടിച്ച് കഴിക്കുന്ന ഫ്രാന്‍സിലെ മൈക്കല്‍ ലോഷിയോ’ Mr. Eat All ‘എന്നാണ് അറിയപ്പെടുന്നത്. 31 വയസ്സുള്ള പോര്‍ച്ചുഗലിലെ ബോണര്‍ എന്ന പട്ടിയും സ്ഥാനം പിടിച്ചിട്ടുണ്ട്. വിമാനം ശരീരം കൊണ്ട് 158.38 മീറ്റര്‍ ദുരത്തില്‍ വലിച്ച കാനഡക്കാരന്‍ കെവിന്‍ ഫാസ്റ്റ് കഠിനാധ്യാനം ചെയ്ത് ഗിന്നസ്സില്‍ കയറി പറ്റി.ഒരു മിനിറ്റില്‍ 238 സ്‌കിപ്പ് ചെയ്യുന്ന വ്യക്തിയെയും 2.98 സെക്കന്‍ഡില്‍ 26 ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്യുന്ന വ്യക്തിയെയും 58 സ്റ്റിക്കി നോട്ട് ഒരു മിനിറ്റ് കൊണ്ട് എഴുതുന്ന വ്യക്തിയെയും നമുക്ക് ഗിന്നസ് ബുക്കില്‍ കാണാം. ജാവലിന്‍ ത്രോ 104.80 മീറ്റര്‍ എറിഞ്ഞ ഓ ജോണ്‍ 1984 ജൂലൈയില്‍ നേടിയ നട്ടം നാളിതുവരെ ആരും മറികടന്നിട്ടില്ല.
352 ദിവസം ഭക്ഷണം കഴിക്കാതെ 1960 ല്‍ ബ്രിട്ടനിലെ ആന്‍ജിയോസ് ബാര്‍ബേറീയുടെ റെക്കോര്‍ഡും ഇതുവരെ ഭേദിച്ചിട്ടില്ല.

കാലത്തിനനുസരിച്ച് മാറുന്ന ഗിന്നസ് ബുക്ക്

ഗിന്നസ് ബുക്ക് വെറും ബുക്ക് എന്ന രീതിയില്‍ നിന്ന് മാറി കുട്ടികള്‍ക്ക് പ്രത്യേകമായ റെക്കോര്‍ഡ് ബുക്ക്,പ്രത്യേക നേട്ടങ്ങള്‍ഉള്‍പ്പെടുത്തി നേട്ടങ്ങളുടെ പ്രക്ഷേപണംചെയ്യല്‍, ടിവി ഷോകളും പ്രധാനപ്പെട്ട നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വേള്‍ഡ് റിക്കോര്‍ഡ് അട്രാക്ഷന്‍ ഷോകളും, ഗിന്നസ്സ് ഇവന്റ് സ്റ്റോറുകളും, എഡ്യൂക്കേറ്റേഴ്‌സ് വിന്‍ഡോവും, ലൈവ് ഷോവും കൊണ്ട് സമ്പുഷ്ടമാണ് ഇപ്പോള്‍ ഗിന്നസ് ബുക്ക്. ആധുനികതയുടെ വ്യാപാര സങ്കല്‍പ്പങ്ങളെയും മുഴുവനായും ഉള്‍ക്കൊണ്ട് ഗിന്നസ് ബുക്ക് പുതിയ രൂപത്തിലും ഭാവത്തിലുമായി മാറിയിട്ടുണ്ട്, കൂടാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും വലിയ രീതിയില്‍ ഗിന്നസ് ബുക്ക് ഉപയോഗിച്ചുവരുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *