ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ കുറിച്ച് പഠനം ദേശീയ അംഗീകാരം സ്വന്തമാക്കി ആല്‍വിന്‍ ആന്റോ

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ കുറിച്ച് പഠനം ദേശീയ അംഗീകാരം സ്വന്തമാക്കി ആല്‍വിന്‍ ആന്റോ

കൊച്ചി: ലക്ഷദ്വീപിലെ വിഴപ്പുറ്റുകളെക്കുറിച്ചുള്ള പഠനത്തിന് ദേശീയ അംഗീകാരം സ്വന്തമാക്കി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആര്‍ഐ) മലയാളിലായ ആല്‍വിന്‍ ആന്റോ. പരിസ്ഥിതി സംബന്ധമായ പഠനങ്ങള്‍ക്കുള്ള 2023-ലെ ഹാസ്മുഖ് ഷാ മെമ്മോറിയല്‍ അവാര്‍ഡാണ് ആല്‍വിനെ തേടിയെത്തിയത്. രണ്ട് ലക്ഷം രൂപയും പ്രശ്സതിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഗവേഷണവിഭാഗത്തിലാണ് ആല്‍വിന്‍ നേട്ടം സ്വന്തമാക്കിയത്.

പവിഴപ്പുറ്റുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണ് ആല്‍ല്‍വിന്‍ ചൂണ്ടിക്കാട്ടിയത്.. അടുത്ത ജനുവരി അഞ്ചിന് വഡോദരയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.ഗവേഷണം, വികസനം തുടങ്ങിയ മേഖലകളില്‍ പ്രതിവര്‍ഷം ഗുജറാത്ത് എക്കോളജി സൊസൈറ്റിയുടെ (ജിഇഎസ്) നേതൃത്വത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. സമുദ്രമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ തത്പരനായ ആല്‍വിന്‍ മികച്ച ഡൈവിങ് മാസ്റ്റര്‍ കൂടിയാണ്. ഇന്ത്യന്‍ സമുദ്രമേഖലയിലെ നിരവധി പഠനങ്ങളുടെ ഭാഗം കൂടിയാണ് ആല്‍വിന്‍. സമുദ്ര സസ്തനികളെ കുറിച്ചുള്ള സിഎംഎഫ്ആര്‍ ഐയുടെ സര്‍വേ സംഘത്തിലും അംഗമാണ് ആല്‍വിന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *