രാജ്യാന്തര തലത്തിലുള്ള വിമാനയാത്രകള്‍ക്ക് പരമാവധി ദൈര്‍ഘ്യം 1437 കി.മീ വരെയാണെന്നാണ് ഒഐജി(ഒഫീഷ്യല്‍ എയര്‍ലൈന്‍സ് ഗൈഡ്)യുടെ വിലയിരുത്തല്‍.ഇതിനു വേണ്ടി വരുന്നത് രണ്ടര മണിക്കൂറാണ്.എന്നാല്‍ ദീര്‍ഘ ദൂര വിമാനറൂട്ടുകള്‍ക്ക് ഇതിന്റെ പത്തിരട്ടിയിലേറെ കിലോമീറ്ററുകളാണുള്ളത്. അത്തരത്തില്‍, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്രകളെപ്പറ്റി അറിയാം.
സിംഗപ്പൂര്‍ – ന്യൂയോര്‍ക്ക്
സിംഗപ്പൂര്‍ ന്യൂയോര്‍ക്ക് സര്‍വീസാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് എന്ന ഖ്യാതി നേടിയത്. 15,348 ഇതിന്റെ ദൂരം കിലോമീറ്ററാണ്. 2020 നംവബറിലാണ് സര്‍വീസ് ആരംഭിച്ചത്. എയര്‍ബസ് എ350 900യുഎല്‍ആര്‍ വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. യാത്രാസമയം 18:40 മണിക്കൂര്‍. തിരികെ 22:30ന് ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന് സിംഗപൂരിലേക്ക് 05:20ന് എത്തിച്ചേരും. യാത്രാസമയം 18:50 മണിക്കൂര്‍.
സിംഗപ്പൂര്‍ – നെവാര്‍ക്ക്
ഏതാനും വര്‍ഷം മുമ്പ് വരെ ഏറ്റവും ദെര്‍ഘ്യമുള്ള രാജ്യാന്തരവിമാന സര്‍വീസ് എന്ന് പേര് കേട്ട രാജ്യാന്തരവിമാന സര്‍വീസ് ആണിത്. 15,344 കിലോമീറ്റര്‍ പിന്നിടുന്ന ഈ സര്‍വീസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ 161 സീറ്റ് എ350 900യുഎല്‍ആര്‍ ആണ് സര്‍വീസ് നടത്തുന്നത്. സമയം 18:25 മണിക്കൂര്‍ ആണ് ഇതിന്റെ ദൂരം സിംഗപ്പൂര്‍ – ന്യൂയോര്‍ക്ക് യാത്രയ്ക്കാണ് ദൂരം കൂടുതലെങ്കിലും സമയം കൂടുതല്‍ എടുക്കുന്നത് സിംഗപ്പൂര്‍ – നെവാര്‍ക്ക് സര്‍വീസിനാണ്.
ദോഹ- ഓക്ലന്‍ഡ്
2017ല്‍ ഫെബ്രുവരിയില്‍ ഖത്തര്‍ എയര്‍വെയ്‌സാണ് ഈ വിമാന സര്‍വീസ് ആരംഭിച്ചത്. ദൂരം 14,535 കിലോമീറ്റര്‍. 2020 സര്‍വീസ് നിര്‍ത്തിവെച്ചെങ്കിലും വീണ്
ു സര്‍വ്വീസ് ആരംഭിച്ചു.27 സീറ്റുള്ള എ350-1000 വിമാനമാണ് സര്‍വീസ് നടത്തുന്നത്. വേണ്ടി വരുന്ന സമയം 15 മണിക്കൂറും 55 മിനിറ്റും. തിരികെ 15:00ന് ഓക്ലന്‍ഡില്‍നിന്നു പുറപ്പെടുന്ന വിമാനം ഖത്തറിലെ ദോഹയിലേക്ക് 17 മണിക്കൂറിനും 15 മിനിറ്റിനും ശേഷം 23.15ന് എത്തിച്ചേരും.
പെര്‍ത്ത് – ലണ്ടന്‍
2018 മാര്‍ച്ചിലാണ് ഈ സര്‍വ്വീസ് ആരംഭിക്കുന്നത്.7879 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ദൈര്‍ഘ്യം 14,499 കിലോമീറ്ററാണ്. ഓസ്ട്രേലിയയില്‍നിന്നു യൂറോപിലേക്കുള്ള ആദ്യത്തെ നോണ്‍ സ്റ്റോപ് വിമാന സര്‍വീസായിരുന്നു ഇത്. ആകെ 16 മണിക്കൂറും 45 മിനിറ്റുമാണ് യാത്രയ്‌ക്കെടുക്കുക.
മെല്‍ബണ്‍ – ഡാലസ്
ക്വന്റാസ് എയര്‍ലൈന്‍സിന്റെ മെല്‍ബണ്‍ – ഡാലസ് വിമാന സര്‍വീസാണ് ഈ പട്ടികയില്‍ അഞ്ചാമതുള്ളത്. 14,440 കിലോമീറ്ററാണ് ദൂരം. 236 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് മൂന്ന് ആഴ്ച കൂടുമ്പോഴുള്ള ഈ സര്‍വീസ് നടത്തുന്നത്. മെല്‍ബണില്‍നിന്ന് 12:45ന് പറന്നുയര്‍ന്ന് ടെക്സസിലേക്ക് 13:45ന് എത്തിച്ചേരും 16 മണിക്കൂറാണ് ഈ യാത്രയ്ക്കു വേണ്ടി വരിക. തിരിച്ച ടെക്സസില്‍നിന്ന് 20:50ന് പറന്നുയര്‍ന്ന് രണ്ടു ദിവസത്തിനുശേഷം 05:22നാണ് മെല്‍ബണിലേക്കെത്തി ചേരുക. യാത്രാ സമയം 17 മണിക്കൂറും 35 മിനിറ്റുമാണ്.