കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.
പത്ത് വര്‍ഷത്തിലധികം മാര്‍ട്ടിന്‍ വിദേശത്തുണ്ടായിരുന്നതില്‍ ഈ വഴിയുള്ള ബന്ധങ്ങളും മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണവിധേയമാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പടെ പൂര്‍ത്തിയാക്കുക.
അഭിഭാഷകനെ ആവശ്യമില്ലെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. തനിക്ക് തന്റെ ശബ്ദത്തില്‍ തന്നെ കോടതിയില്‍ സംസാരിക്കണമെന്നും അതിനാലാണ് അഭിഭാഷകനെ വേണ്ടാത്തതെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു