നിങ്ങള്‍ വിദ്യാര്‍ത്ഥിയാണോ പഠിക്കാനിതാ 10 പുതുവഴികള്‍

നിങ്ങള്‍ വിദ്യാര്‍ത്ഥിയാണോ പഠിക്കാനിതാ 10 പുതുവഴികള്‍

പഠനത്തിലൂടെ ഉന്നത വിജയം നേടുന്നതിനായി പരിശ്രമിക്കുക എന്നതാണ് ഓരോ വിദ്യാര്‍ത്ഥിയുടെയും കടമ. അതവനെ ഉന്നത ജീവിത നിലവാരത്തിലേക്ക് എത്തിക്കും. പഠനത്തിനായി ശാസ്ത്രീയമായിട്ടുള്ള ചില രീതികളൊന്ന് ശ്രമിച്ചാലോ…

ഇന്റര്‍വെല്‍ പഠനം – ഒരുപാട് പുതിയ ആശയങ്ങള്‍ ഒറ്റയിരുപ്പിന് പഠിക്കുക അസാധ്യമാണ്. പഠനത്തിന്റെ ഭാരം കുറക്കാന്‍ ഇടവേളകള്‍ കണ്ടെത്തണം. അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെട്ടതിനുശേഷം വീണ്ടു പഠിക്കുക. പഠനം എളുപ്പമാക്കാന്‍ പഠന കാര്യങ്ങളെ ചെറുതും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതുമായി വിഭജിച്ച് പഠിക്കാം. ഇങ്ങനെയും നിങ്ങള്‍ക്ക് പഠനത്തിന്റെ അമിത ഭാരം കുറക്കാം.

നേരത്തെ പഠിച്ച ഉള്ളടക്കം അവലോകനം ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഓരോ പുതിയ ആശയവും പരീക്ഷയുടെ തലേന്ന് വീണ്ടും പഠിക്കുന്നതിന് പകരം പഠിച്ച ഉടനെ അവലേകനം ചെയ്താല്‍ നിങ്ങള്‍ക്ക് പഠനം കൂടുതല്‍ മികച്ചതും ഫലപ്രദവുമാക്കാം.

വായനയിലൂടെ കാര്യങ്ങള്‍ വിലയിരുത്തി പഠിക്കുക. അതുപോലെ പഠിച്ച കാര്യങ്ങള്‍ ചെറിയ കുറിപ്പുകളായി എഴുതുക. എഴുതുന്നതെല്ലാം നിങ്ങളുടെ ഇന്നര്‍ മൈന്‍ഡില്‍ നിന്നാണെന്ന് ഉറപ്പുവരുത്തുക.

ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൃത്യമായി ചെയ്യുക അപ്പോള്‍ പഠിച്ച കാര്യങ്ങളെ സജീവമായി നിലനിര്‍ത്താന്‍ നിങ്ങളുടെ തലച്ചോറിനാകും.

അവനവന്‍ പഠിച്ച കാര്യങ്ങള്‍ എത്രകണ്ട് മനസ്സിലാവുന്നുണ്ടെന്ന് സ്വയം വിലയിരുത്തുന്നത് ഏറെ പ്രയോജനകരമാണ്.

പഠനം കഴിഞ്ഞ് നന്നായി ഉറങ്ങണം. ഉറക്കം എല്ലാത്തിനും നല്ല ഒരൗഷധമാണ്. പകല്‍ നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ബ്രെയിനില്‍ ഉറക്കുക ഉറങ്ങുന്ന സമയത്താണ്. പുതിയത് എന്തെങ്കിലും പഠിച്ചതിന്‌ശേഷം 12 മണിക്കൂറിലധികം ഉണര്‍ന്നിരുന്നാല്‍ പഠിച്ച മിക്ക ഉള്ളടക്കങ്ങളും മറക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

നിങ്ങള്‍ ഇന്ന് പഠിക്കുന്ന കാര്യങ്ങളെല്ലാം നാളെ ഒരു ആധികാരിക വിവര സ്രോതസ്സാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആ രീതിയില്‍ ഗഹനമായി പഠിക്കണം.

ഓരോ ഉള്ളടക്കം വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുതിയതിനെ ഓര്‍ത്തുവെക്കാനുള്ള നിങ്ങളുടെ കഴിവിനെയും വര്‍ദ്ധിപ്പിക്കും.

വരാന്‍ പോകുന്ന കാര്യങ്ങള്‍ക്കുള്ള നല്ല തയ്യാറെടുപ്പുകള്‍ ഉണ്ടാവണം. പരീക്ഷയില്‍ ഏറ്റവും നന്നായി എഴുതാന്‍ ഇത്തരം കാര്യങ്ങള്‍ പിന്തുടരുന്നത് നന്നായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *