ചലച്ചിത്രതാരം ജയന്‍ ഓര്‍മ്മയായിട്ട് 43 വര്‍ഷം. മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയന്‍ സ്‌നേഹക്കൂട്ടായ്മയും സംയുക്തമായി നവംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ ജയന്‍ സ്മരണാഞ്ജലി നടത്തും.
ജയനോടൊപ്പം അങ്ങാടി സിനിമയില്‍ അഭിനയിച്ച നടി കുട്ട്യേടത്തി വിലാസിനി, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട, തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍, നടന്‍ വിജയന്‍ വി നായര്‍, ചലച്ചിത്ര നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, നാടകകൃത്തുക്കളായ തച്ചിലോട്ട് നാരായണന്‍, ടി.ടി.സരോജിനി, ചലച്ചിത്ര ഗ്രന്ഥകാരന്‍ രമേഷ് പുതിയമഠം, ഷോര്‍ട്ട് ഫിലിം സംവിധായകനും നടനും ഗായകനും സൗണ്ട് എഞ്ചിനീയറുമായ റഷീദ് നാസ് കുറ്റിക്കാട്ടൂര്‍, സംഗീതസംവിധായകന്‍ പ്രത്യാശ്കുമാര്‍ എന്നിവരെ ആദരിക്കും.
മികച്ച മ്യൂസിക്കല്‍ വീഡിയോ ആല്‍ബം സംവിധായകന്‍: വി.മിത്രന്‍ (ഓള്), ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അനില്‍ കാരക്കുളം (പേയിംഗ് ഗസ്റ്റ്), നടന്മാരായ ഹസ്സന്‍കോയ നല്ലളം (കണ്ണനും കുഞ്ഞനും), ആസാദ് കണ്ണാടിക്കല്‍ (ഇനി ഒരാള്‍), നടിമാരായ കൃഷ്ണപ്രിയ (വിശുദ്ധ ചാവറ പിതാവിന്റെ ചാവരുളുകള്‍), പി.അഥീന (ഓള്) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.