ഗാസയിലെ ക്രൂരതക്കെതിരെ പതിഷേധ മാര്‍ച്ച്

ഗാസയിലെ ക്രൂരതക്കെതിരെ പതിഷേധ മാര്‍ച്ച്

കോഴിക്കോട്: ഇസ്രായേലിന്റെ കൊടും ക്രൂരമായ ആക്രമണത്തിലൂടെ കൊലചെയ്യപ്പെടുന്ന ഗാസയിലെ മനുഷ്യരോട് മനുഷ്യത്വം കാണിക്കാന്‍ തയ്യാറകണമെന്നാവശ്യപ്പെട്ട് തെക്കേപ്പുറത്തെ മത,രാഷ്ട്രീയ, സാമൂഹ്യ , സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് രൂപികരിച്ച കോഴിക്കോട് സിറ്റി പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ച് ഒരു പ്രദേശത്തിന്റെ മുഴുവന്‍ പ്രതിഷേധം അറിയിക്കുന്ന വിധമായിരുന്നു ജനപങ്കാളിത്തം. പരപ്പില്‍ മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിച്ച മാര്‍ച്ച് ബീച്ച് ഗാന്ധി പ്രതിമക്ക് സമീപം സമാപിച്ചു. സമാപനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രജീവ് ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഫലസ്തീനിലെ ഗാസ്സയില്‍ ഇസ്രായേല്‍ യുദ്ധം നടത്തുകയല്ല ഏകപക്ഷീയമായി ഒരു വിഭാഗത്തെ മൃഗീയമായി കൊന്നൊടുക്കുകയാണെന്നും, ലോകാരാഷ്ട്രങ്ങളുടെ ഇടപെടലില്‍ ആത്മാര്‍ത്ഥത കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരസമിതി ചെയര്‍മാന്‍ കെ.മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ ആദം കാതിരി യകത്ത്, കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ പള്ളിക്കണ്ടി, വിവിധ സംഘടന പ്രതിനിധികളായാ എം.പി. കോയട്ടി, വി.റാസിക്, പി.ടി. ആസാദ്, സി.അബ്ദു റഹീം സി.എ. ആലിക്കോയ, പ്രശാന്ത് കളത്തിങ്ങല്‍, പി.എം. ഇഖ്ബാല്‍, വി.എസ്. ഷരീഫ്, ഒ.മമ്മുദു, ഏ.ടി.മൊയ്തീന്‍ കോയ, അശറഫ് വര്‍വ, ഇ.പി. അശറഫ്, സി.ഇ.വി. ഗഫൂര്‍ എം.പി.സക്കീര്‍ ഹുസൈന്‍, സി.ടി.സക്കീര്‍ ഹുസൈന്‍,പി.വി ഷിജില്‍, എം.പി. നൗഷാദ്, ന്‍.വി ുബൈര്‍, നസ് പരപ്പില്‍, റാഫി മുഖദാര്‍ ന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *