ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്തെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ). 2023 ഏപ്രിലിലെ ഐഎല്‍ഒയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്.
ചൈനക്കാര്‍ 46.1 മണിക്കൂറും വിയറ്റാനാംകാര്‍ 41.5 മണിക്കൂറും മലേഷ്യക്കാര്‍ 43.2 മണിക്കൂറും ഫിലീപ്പീന്‍സുകാര്‍ 39.2 മണിക്കൂറും ജപ്പാന്‍കാര്‍ 36.6 മണിക്കൂറും അമേരിക്കക്കാര്‍ 36.4 മണിക്കൂറും ആഴ്ചയില്‍ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍.
ഭൂട്ടാന്‍, കോംഗോ, ലെസോതോ, ഗാംബിയ തുടങ്ങിയ ചെറു രാജ്യങ്ങളിലുള്ളവരാണ് ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത്.