നിരായുധരും നിസ്സഹായരുമായ ഫലസ്തീനി കളെ നിര്‍ദ്ദയം കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരതക്ക് മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളുടെയും രാഷ്ട്രാന്തരീക കൂട്ടായ്മകളുടെയും നിസ്സംഗതക്ക് അറുതി കുറിച്ച് അന്താരാഷ്ട്രാ സമുഹം ശക്തമായ ഇടപെടല്‍ നടത്തണമെന്നും ഭീകരരാഷ്ട്രത്തിന്റെ ചട്ടമ്പിത്തരത്തിന് മുമ്പില്‍ ലോകം മുട്ടുമടക്കരുതെന്നും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു.
അധിനിവേശ വിരുദ്ധ പോരാട്ടം നടത്തുന്ന ഫലസ്തീനിലെ സ്വാതന്ത്ര്യ പോരാളികള്‍ക്ക് എന്നും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടാവുമെന്ന് കെ.എം.സി.സി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം പ്രഖ്യാപിച്ചു.പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം അഹമ്മദ് പാളയാട്ട് ഉല്‍ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗവും പ്രഭാഷകനുമായ ആഷിഖ് ചെലവൂര്‍ മുഖ്യ പ്രഭാഷണം നടത്തി, ഗഫൂര്‍ പട്ടാമ്പി മദീന പ്രസംഗിച്ചു.സി.കെ.റസാഖ് മാസ്റ്റര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി വി.പി.മുസ്തഫസ്വാഗതം പറഞ്ഞു. ട്രഷര്‍ വി.പി.അബ്ദു റഹ്‌മാന്‍ നന്ദി രേഖപ്പെടുത്തി.ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.