ലോകത്ത് 4.4 ദശലക്ഷം പേര്‍ പൗരത്വമില്ലാത്തവര്‍ യുഎന്‍ കമ്മീഷന്‍

ലോകത്ത് 4.4 ദശലക്ഷം പേര്‍ പൗരത്വമില്ലാത്തവര്‍ യുഎന്‍ കമ്മീഷന്‍

ലോകത്ത് 4.4 ദശലക്ഷം ആളുകള്‍ പൗരത്വമില്ലാത്തവരാണെന്ന് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷന്‍ റിപ്പേര്‍ട്ട്. 95 രാജ്യങ്ങളിലായി 4.4 ദശലക്ഷം അഭയാര്‍ഥികള്‍ പൗരത്വമില്ലാത്തവരായി ഉണ്ടെന്നാണ് കണക്ക്. യുഎന്‍ അഭയാര്‍ത്ഥി കമ്മീഷന്റെ #Belong ക്യാമ്പയിന്റെ ഒമ്പതാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ദേശീയ സ്ഥിതി വിവരകണക്കുകളില്‍ ഉള്‍പ്പെടാത്ത ആളുകളുടെ കണക്കുകള്‍ കൂടി എടുക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൗരത്വമില്ലാത്തവരില്‍ ഭൂരിഭാഗം പേരും ന്യൂനപക്ഷങ്ങളില്‍ പെട്ടവരും അവര്‍ക്ക് പലപ്പോഴും മനുഷ്യാവകാശങ്ങളും അടിസ്ഥാന സേവനങ്ങളും നഷ്ടപ്പെടുന്നതായി ഏജന്‍സി റിപ്പോട്ടില്‍ പറയുന്നു. ഇത് അവരെ രാഷ്ട്രീയമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കുകയും വിവേചനത്തിനും ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാക്കുകയും ചെയ്യുന്നു.

ആഗോളമായി വര്‍ധിച്ചുവരുന്ന നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനൊപ്പം, ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു.ഈ ഒഴിവാക്കല്‍ അന്യായമാണ്, അത് പരിഹരിക്കപ്പെടേണ്ടതാണ്.

പൗരത്വമില്ലാതാകുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും പല സന്ദര്‍ഭങ്ങളിലും ലളിതമായ നിയമനിര്‍മാണത്തിലൂടെയും നയപരമായ മാറ്റങ്ങളിലൂടെയും ഇത് പരിഹരിക്കാനാകും. ലോകമെമ്പാടുമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടിയെടുക്കാനും ആരെയും പിന്നോക്കം പോകാന്‍ അനുവദിക്കരുതെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ധാരാളം നല്ല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിപ്പോഴും പര്യാപ്തമല്ലെന്നും ഗ്രാന്‍ഡി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *