നിങ്ങളുടെ എസ്ബി ഐ അക്കൗണ്ട് ബ്രാഞ്ച് മാറ്റുന്നതിന് ഇനി ബാങ്കില്‍ കയറിയിറങ്ങേണ്ട.
ഇതിനായി നിങ്ങളുടെ കയ്യില്‍ ആകെ വേണ്ടത് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ശാഖയുടെ കോഡ്, രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പര്‍ (active) എന്നിവയാണ്. YONO ആപ്പ്, YONO Lite എന്നീ ആപ്ലിക്കേഷനുകള്‍ വഴിയും എസ് ബി ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചും അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്താനാകും. ആദ്യം വെബ്‌സൈറ്റ് വഴി എങ്ങനെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്താമെന്ന് നോക്കാം.
1. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കുക. http://onlinesbi.com തുറക്കുക.
2. Personal Banking എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നിങ്ങളുടെ ഓണ്‍ലൈന്‍ യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കുക.
3. ലോഗിന്‍ ചെയ്ത് ഒ ടി പി വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷം ‘eServices’ സെലക്ട് ചെയ്യുക.
4. ഇപ്പോള്‍ ‘Transfer of savings account’ എന്ന ഓപ്ഷന്‍ കാണാം. ഇത് ഓപ്പണ്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മതി.
എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ചുള്ള അക്കൗണ്ട് ട്രാന്‍സ്ഫര്‍
1. എസ്ബിഐ യോനോ ആപ്പില്‍ ലോഗിന്‍ ചെയ്യുക
2. ‘Services’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
3. ‘Transfer of Saving Account’ സെലക്ട് ചെയ്യുക.
4. ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് ട്രാന്‍സ്ഫ്ര്‍ ചെയ്യേണ്ട ബാങ്ക് ബ്രാഞ്ച് സെലക്ട് ചെയ്യുക. ബ്രാഞ്ച് കോഡ് നല്‍കുക.
5. സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.