ചില പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് നടക്കുന്നതായി ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. പല തരം തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ അടക്കം ചില പെട്രോള്‍ പമ്പ് ഉടമകള്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്.ഇവിടെ, ഇന്ധനം നിറയ്ക്കുമ്പോള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് വിശദമാക്കുന്നത്.
മീറ്ററിലെ സീറോ നിലവാരം
ഇന്ധനം നിറയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് മീറ്ററില്‍ പൂജ്യം ആണെന്നത് ഉറപ്പാക്കേണ്ടതാണ്. മറ്റൊരാള്‍ ഇന്ധനം നിറച്ചതിനു ശേഷം, മെഷീന്‍ റീസെറ്റ് ചെയ്ത് സീറോ നിലവാരത്തില്‍ ആക്കിയതിനു ശേഷം മാത്രമാണ് നിങ്ങളുടെ വാഹനത്തില്‍ പെട്രോള്‍/ഡീസല്‍ നിറയ്ക്കുന്നതെന്ന് ഉറപ്പു വരുത്തുക.
അളവ് പരിശോധിക്കാം
നിങ്ങള്‍ക്ക് ലഭിച്ച ഇന്ധനം കൃത്യമായ അളവില്‍ അല്ലെന്ന് സംശയം തോന്നിയാല്‍ അളവ് പരിശോധിക്കാന്‍ ആവശ്യപ്പെടാം. നിശ്ചിത അളവിലുള്ള പാത്രത്തില്‍ ഇന്ധനം നിറച്ച് കാണിക്കാന്‍ ആവശ്യപ്പെടാം. ഇവിടെ അളവ് ശരിയല്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ച ഇന്ധനം കുറഞ്ഞിരിക്കാനും സാധ്യതയുണ്ട്.
റൗണ്ട് ഫിഗറുകള്‍ ഒഴിവാക്കുക
ചില പമ്പുകളില്‍ ഇപ്പോഴും പഴയ മെഷീനുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം ചിലയിടങ്ങളില്‍ പൊതുവെ ആളുകള്‍ ഇന്ധനം നിറയ്ക്കുന്ന 100, 200,500 തുകകള്‍ക്ക് ആനുപാതികമായി ഇന്ധനം ലഭിക്കാത്ത വിധമായിരിക്കും സെറ്റിങ്‌സ് നടത്തിയിരിക്കുക. ചെറിയ വ്യത്യാസമാണെങ്കില്‍ പോലും പമ്പുകളെ സംബന്ധിച്ച് ഒരു ദിവസത്തെ മുഴുവന്‍ വോളിയത്തില്‍ ഇത്തരം മാറ്റം വരുന്നത് ലാഭകരമാണ്.
നല്ല പെട്രോള്‍ പമ്പുകള്‍ തെരഞ്ഞെടുക്കാം
അറിയുന്ന, വിശ്വാസ്യതയുള്ള പെട്രോള്‍ പമ്പുകള്‍ തെര!ഞ്ഞെടുക്കാവുന്നതാണ്. പുതിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ നന്നായി മാനേജ് ചെയ്യുന്നുവെന്ന തോന്നല്‍ നല്‍കുന്ന, ആവശ്യത്തിന് സ്റ്റാഫുള്ള പമ്പുകള്‍ക്ക് മുന്‍?ഗണന നല്‍കാം. ഇന്ധനം നിറയ്ക്കുന്ന സമയത്തെ വിലയെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. ഇന്ധനത്തിന് ബില്‍ ചോദിച്ചു വാങ്ങേണ്ടതും, ഇടയ്ക്കിടെ പമ്പുകള്‍ മാറി ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കാവുന്നതുമാണ്. എന്നാല്‍ ഭൂരിഭാ?ഗം പമ്പുകളിലും തട്ടിപ്പ് നടക്കുന്നില്ല. വിശ്വാസ്യതയോടെ, സത്യസന്ധമായി ബിസിനസ് നടത്തുന്ന പമ്പുകളാണ് അധികവും എന്നതും ഓര്‍മിക്കാം.