സാഹിത്യ നഗരം അംഗീകാരം ആഘോഷമാക്കി സാഹിത്യ പ്രേമികള്‍

സാഹിത്യ നഗരം അംഗീകാരം ആഘോഷമാക്കി സാഹിത്യ പ്രേമികള്‍

കോഴിക്കോട്: കോഴിക്കോടിന് യുനസ്‌കോ സാഹിത്യ നഗരം പദവി നല്‍കിയതിന്റെ സന്തോഷം പങ്കുവെക്കാനായി ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം വേറിട്ടൊരനുഭവമായി. രേവതി പട്ടത്താനം മുതല്‍ പുതിയ കാല നേട്ടങ്ങള്‍ വരെ പരിപാടിയില്‍ പങ്കെടുത്ത എഴുത്തുകാരും വിവര്‍ത്തകരും വിലയിരുത്തി. വായനശാലകള്‍, ആറു കാലികങ്ങള്‍, പത്രങ്ങള്‍, സാഹിത്യ കൂട്ടായ്മകള്‍, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ എന്നിവയുടെയൊക്കെ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോടിന് ഈ നേട്ടം സമ്മാനിച്ചതെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. മലയാള വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പര്‍വ്വം പരിപാടിയും എന്‍.ഇ.ബാലകൃഷ്ണമാരാര്‍ അനുസ്മരണവും പ്രൊഫ. ജോബ് കാട്ടൂര്‍ .ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ അന്വേഷിച്ചു നടന്ന വായന സംസ്‌ക്കാരത്തെ പോഷിപ്പിച്ച സഹൃദയനായിരുന്നു ബാലകൃഷ്ണമാരാരെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നഗരം പുറത്തു നിന്ന് വന്നവര്‍ക്ക് നല്‍കിയ സ്വാഗതവും പ്രോത്സാഹനവും അവിസ്മരണീയമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡോ. ആര്‍സു അധ്യക്ഷനായിരുന്നു. മൂന്ന് ജ്ഞാനപീ0 ജേതാക്കളുടെ സര്‍ഗ്ഗ ഭൂമിയാകാന്‍ കോഴിക്കോടിന് കഴിഞ്ഞെന്നും സാഹിത്യപരമായ ഔന്നത്യം ഈ നഗരം എക്കാലവും പുലര്‍ത്തിയിട്ടുണ്ടന്നും അദ്ദേഹം വിലയിരുത്തി. 2023-ല്‍ പുറത്തിറങ്ങിയ ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.

തിക്കോടി നാരായണന്‍, എം.എസ് ബാലകൃഷ്ണന്‍, കെ.ജി.രഘുനാഥ്, കെ. വരദേശ്വരി, എസ്.എ.ഖുദ്‌സി, പി.ടി.രാജലക്ഷ്മി, വി.എസ്.രമണന്‍ എന്നിവര്‍ രചനാനുഭവങ്ങള്‍ പങ്കുവെച്ചു. എന്‍. ഇ .മനോഹര്‍, ഡോ.ഒ വാസവന്‍, ഡോ. പി.കെ.രാധാമണി ഡോ.എം.കെ.പ്രീത, കെ.എം.വേണുഗോപാല്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *