ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഗീത രചനാ മത്സരം മാത്യു കുര്യന്‍ മാത്യൂസിന് ഒന്നാം സ്ഥാനം

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഗീത രചനാ മത്സരം മാത്യു കുര്യന്‍ മാത്യൂസിന് ഒന്നാം സ്ഥാനം

അജ്മാന്‍: യുഎഇ -ഷാര്‍ജയിലെ എമിറേറ്റ്സ് നാഷണല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മാത്യു കുര്യന്‍ മാത്യൂസിന് സംഗീത രചനാ മേഖലയില്‍ വീണ്ടുംഒന്നാം സ്ഥാനം. ഒക്ടോബര്‍ 27ന് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സംഗീത രചനാ മത്സരത്തില്‍ ആണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ നിന്നുള്ള 80ലധികം സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

മിഡില്‍ ഈസ്റ്റില്‍ കാര്‍ഷിക പത്രപ്രവര്‍ത്തകനായി സേവനമനുഷ്ഠിക്കുന്ന മാത്യു കിടങ്ങന്നൂരിന്റെയും ജെസ്സി മാത്യുവിന്റെയും ഇളയ മകനാണ് മാത്യു.

Share

Leave a Reply

Your email address will not be published. Required fields are marked *