ആതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നാളെ (നവംബര്‍ 6) മുതല്‍ 15 ദിവസത്തേക്കാണ് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കളക്ടര്‍ അറിയിച്ചു.
അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ ചെക്ക് പോസ്റ്റിലും തമിഴ്‌നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരു വശത്തും ആംബുലന്‍സ് സേവനങ്ങളും ക്രമീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.