അഡ്വ.പി.വി.മോഹന്‍ലാലിന് ആര്‍ ശങ്കര്‍ കര്‍മ്മയോദ്ധ പുരസ്‌കാരം സമ്മാനിച്ചു

അഡ്വ.പി.വി.മോഹന്‍ലാലിന് ആര്‍ ശങ്കര്‍ കര്‍മ്മയോദ്ധ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറിന്റെ നാമധേയത്തില്‍ സുഭാഷ്, നെഹ്‌റു ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കര്‍മ്മയോദ്ധ പുരസ്‌കാരം അഡ്വ.പി.വി.മോഹന്‍ലാലിന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ സമ്മാനിച്ചു.ആര്‍ ശങ്കര്‍ അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതിക്കായി പൊരുതിയ മഹാനായ നേതാവായിരുന്നു ആര്‍ ശങ്കറെന്ന് യു.കെ.കുമാരന്‍ കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടര്‍ അഡ്വ.എം.ഷഹീര്‍ സിങ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. എം.പി.സൂര്യദാസ് ആര്‍.ശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.കെ.ബി.ശിവരാമ കൃഷ്ണന്‍, അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍, കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് അഡ്വ.പി.സി.നജീബ്, അഡ്വ.കെ.പി.ബഷീര്‍, അഡ്വ.ഹര്‍ഷാദ് ഹുസൈന്‍.ടി.പി, പി.അനില്‍ ബാബു ആശംസകള്‍ നേര്‍ന്നു. അഡ്വ.പി.വി.മോഹന്‍ലാല്‍ മറുമൊഴി നടത്തി. ജൂറി കമ്മറ്റി അംഗം ഗുരുകുലം ബാബു സ്വാഗതവും, എം.എ.റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *