കടലിന്റെ ഭംഗി അടുത്തറിയാം; ദീപാവലിക്ക് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി

കടലിന്റെ ഭംഗി അടുത്തറിയാം; ദീപാവലിക്ക് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി

ദീപാവലി അവധിക്കാലം അടിച്ചു പൊളിക്കാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് ഒരു ഗംഭീര ടൂര്‍ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). ചരിത്രം കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍.ആറ് പകലുകളും അഞ്ച് രാത്രികളും നീളുന്നതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ യാത്ര. ഭക്ഷണം, താമസം ഉള്‍പ്പെടെ ഒരാള്‍ക്ക് 52,750 രൂപയാണ് നിരക്ക്. ഡബിള്‍ ഒക്യുപന്‍സിക്ക് 30,775 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 27,450 രൂപയുമാണ് നിരക്ക്. കുട്ടികള്‍ക്ക് 13,550 രൂപ മുതല്‍ 17,000 രൂപ വരെയുമാണ് നിരക്ക്.

നവംബര്‍ 6 മുതല്‍ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളില്‍ ആന്‍ഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളെ എത്തിക്കും. ഫാമിലി ആന്‍ഡമാന്‍ ഹോളിഡേസ്-ഗോള്‍ഡ് എന്നാണ് ടൂര്‍ പാക്കേജിന്റെ പേര്. ആദ്യ ദിനം പോര്‍ട്ട് ബ്ലെയറില്‍ നിന്നും കോര്‍ബിന്‍സ് കോവ് ബീച്ചിലേക്കും പിന്നീട് സെല്ലുലാര്‍ ജയിലിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. രണ്ടാം ദിവസം ബ്രിട്ടീഷ് ഭരണകാലത്ത് പോര്‍ട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്ന റോസ് ഐലന്‍ഡിലേക്ക് തുടര്‍ന്ന് ജല കായിക വിനോദങ്ങള്‍ക്ക് പ്രശസ്തമായ ബേ ഐലന്‍ഡ് സന്ദര്‍ശിക്കും. ഇവിടെ സ്‌കൂബ ഡൈവിങ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ട്.

മൂന്നാം ദിവസം പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 54 കിലോമീറ്റര്‍ ദൂരെയുള്ള ഹാവ്ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിലുള്ള യാത്ര. ഇവിടെ കാലാപത്തര്‍, രാധാനഗര്‍ ബീച്ചുകളില്‍ സഞ്ചാരികളെ കൊണ്ടുപോകും. നാലാം ദിവസം നീല്‍ ദ്വീപിലേക്ക് ക്രൂയിസ് യാത്രയുണ്ടാകും. നാചുറല്‍ ബ്രിജ്, ലക്ഷ്മണ്‍പുര്‍ ബീച്ച് എന്നിവയും സന്ദര്‍ശിക്കും. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പൂര്‍ ബീച്ചും സന്ദര്‍ശിച്ച ശേഷം ആറാം ദിനം പോര്‍ട്ട് ബ്ലെയറില്‍ നിന്നും മടക്കയാത്ര.

പാക്കേജില്‍ എന്തൊക്കെ?

താമസസൗകര്യം, എന്‍ട്രി പെര്‍മിറ്റുകള്‍, എന്‍ട്രി ടിക്കറ്റുകള്‍, ഫെറി ടിക്കറ്റുകള്‍, ഫോറസ്റ്റ് ഏരിയ പെര്‍മിറ്റുകള്‍, ഭക്ഷണം, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഗതാഗതം, ആഡംബര നികുതികള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. എയര്‍ ടിക്കറ്റ്, ടെലിഫോണ്‍ ബില്ലുകള്‍, പാനീയങ്ങള്‍, പോര്‍ട്ടര്‍, ഇന്‍ഷുറന്‍സ്, മദ്യം, റൂം സര്‍വീസ്, കാമറ ചാര്‍ജ്, ഹെര്‍ബല്‍ മസാജ്, എലിഫന്റ് ബീച്ചിലേക്കുള്ള ഓപ്ഷണല്‍ ടൂര്‍, ജല കായിക വിനോദങ്ങള്‍ തുടങ്ങിയ ചെലവുകള്‍ പാക്കേജില്‍ ഉള്‍പ്പെടില്ലെന്നും ഐആര്‍സിടി അറിയിച്ചിട്ടുണ്ട്.

നവംബര്‍ 6 മുതല്‍ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളില്‍ ആന്‍ഡമാനിലെ വിവിധ ദ്വീപുകളിലേക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *