ജീവ കാരുണ്യ റാങ്കിംഗില്‍ വെന്നിക്കൊടി നാട്ടി ശിവ് നാടാര്‍

ജീവ കാരുണ്യ റാങ്കിംഗില്‍ വെന്നിക്കൊടി നാട്ടി ശിവ് നാടാര്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എച്ച് സി എല്‍ ടെക് സ്ഥാപകനായ ശിവ് നാടാര്‍, 2042 കോടി രൂപ അല്ലെങ്കില്‍ പ്രതിദിനം 5.6 കോടി രൂപ നല്‍കി എഡല്‍ ഗിവ് ഹൂറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2023ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവു ഉദാരമതിയായ ഇന്ത്യക്കാരന്‍ എന്ന സ്ഥാനം നിലനിര്‍ത്തി. 1,774 കോടി രൂപ വാര്‍ഷിക സംഭാവനയുമായി വിപ്രോയുടെ അസിം പ്രേംജിയാണ് തൊട്ട് പിന്നില്‍. നാടാരുടെ സംഭാവന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 76% കൂടുതലാണ്. പ്രേംജി ഒഴികെ ആദ്യ 10 സ്ഥാനങ്ങളിലെ മറ്റ് മനുഷ്യ സ്‌നേഹികള്‍ സംഭാവന ചെയ്ത തുകയേക്കാള്‍ കൂടുതലാണ്. മുകേഷ് അംബാനി പട്ടികയില്‍ മൂന്നാമതാണ്.
ഇന്ത്യന്‍ മനുഷ്യ സ്‌നേഹികള്‍ മുമ്പത്തേതിലും കൂടുതല്‍ സംഭാവന നല്‍കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *