കോഴിക്കോട്: കോഴിക്കോട് സിറ്റി ഉപജില്ലാ കലോത്സവം 6,8,9,10 തിയതികളില്‍ തളി, ചാലപ്പുറം കേന്ദ്രീകരിച്ച് വിവിധ വിദ്യാലയങ്ങളില്‍ 15 വേദികളിലായി നടക്കുമെന്ന് ഫെസ്റ്റിവല്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവ.അച്ച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളാണ് മുഖ്യ വേദി. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 8ന് ബുധന്‍ രാവിലെ 11 മണിക്ക് ഗവ.അച്ച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. എം ടിയുടെ തൂലികാ സ്പര്‍ശമേറ്റ പേരുകളാണ് 15 വേദികള്‍ക്കും നല്‍കിയിട്ടുള്ളത്. 102 സ്‌കൂളുകളില്‍ നിന്നായി എല്‍.പി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ 5917 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ജയകൃഷ്ണന്‍, ഫെസ്റ്റിവല്‍ കമ്മറ്റി കണ്‍വീനര്‍ വി.പി.മനോജ്, ജന.കണ്‍വീനര്‍ വി.ടി.കൃഷ്ണന്‍, മനോജ് കുമാര്‍, ഷാജു.എന്‍.ബി എന്നിവര്‍ പങ്കെടുത്തു.