കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളികളടക്കം 60 ആരോഗ്യപ്രവര്‍ത്തകരെ മോചിപ്പിച്ചു

കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളികളടക്കം 60 ആരോഗ്യപ്രവര്‍ത്തകരെ മോചിപ്പിച്ചു

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളുടെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ വിട്ടയച്ചതായി കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മോചിപ്പിക്കപ്പെട്ട 60 പേരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 19 മലയാളികളുണ്ട്. മൂന്നാഴ്ചത്തെ തടവിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് പുറത്തിറങ്ങിയത്.

എംബസിയും വിദേശകാര്യമന്ത്രാലയവും നോര്‍ക്കയും മോചനത്തിനു വേണ്ട് ചര്‍ച്ചകള്‍ നട്തതിയിരുന്നു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിഷയത്തില്‍ തുടക്കം മുതല്‍ ഇടപെട്ടിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലാണ് മോചനത്തിന് വഴിതുറന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *