ശിക്ഷ 9ന് നടപ്പാക്കും
ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്നും പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായും എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമന്‍ വ്യക്തമാക്കി. ശിക്ഷ ഒന്‍പതിന് പ്രഖ്യാപിക്കും.
വധശിക്ഷ വരെ കിട്ടാവുന്ന പോക്‌സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകല്‍ , ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ തെളിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ ഒന്‍പതോടെയാണ് ആലുവ സബ് ജയിലില്‍ നിന്ന് അസ്ഫാഖ് ആലമിനെ എറണാകുളം പോക്സോ കോടതിയിലേക്ക് കൊണ്ടുപോയത്. കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. അസ്ഫാക് ആലമിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും പോലീസ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.