തിരക്കിട്ട് എന്തെങ്കിലും ചെയ്യുമ്പോഴോ, മീറ്റിങിനിടയിലോ, ഡ്രൈവിങിനിടയിലോ വരുന്ന സ്പാം കോളുകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. ടെലിമാര്‍ക്കറ്റങ് കോളുകളും റോബോ കോളുകളും ഇത്തരത്തില്‍ ശല്യക്കാരാകാറുണ്ട്. എങ്കിലിനി സമാധാനം കളയുന്ന ഇത്തരം കോളുകള്‍ ഒഴിവാക്കാന്‍ വഴിയുണ്ട്.
അനാവശ്യ സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ നമ്മളെ സഹായിക്കാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ദേശീയ ഉപഭോക്തൃ മുന്‍ഗണനാ രജിസ്റ്റര്‍ (എന്‍സിപിആര്‍) ആരംഭിച്ചിട്ടുണ്ട്. അതുവഴി ഡിഎന്‍ഡി സേവനം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ടെലിമാര്‍ക്കറ്റിങ് കോളുകള്‍ ഫോണിലേക്ക് വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.
ഡിഎന്‍ഡി രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ
- നിങ്ങളുടെ ഫോണില്‍ എസ്എംഎസ് ആപ്പ് തുറക്കുക
- START എന്ന് ടൈപ്പ് ചെയ്ത് 1909 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക
- മെസേജ് അയച്ചാല്‍ നിങ്ങള്‍ക്ക് സര്‍വ്വീസ് പ്രൊവൈഡറുടെ ഒരു മെസേജ് ലഭിക്കും.
- ബാങ്കിങ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കുള്ള കോഡുകള്‍ ആയിരിക്കും മെസേജില്‍ ഉണ്ടാവുക
- നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട സേവനങ്ങളുടെ കോഡ് റിപ്ലെ ആയി ടൈപ്പ് ചെയ്ത് അയക്കുക
- റിക്വസ്റ്റ പ്രോസസ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ ഡിഎന്‍ഡി സേവനം ആരംഭിക്കും.
ഡിഎന്‍ഡി ആക്ടിവേഷനിലൂടെ തേര്‍ഡ് പാര്‍ട്ടി ബിസിനസ് കോളുകള്‍ മാത്രമേ ബ്ലോക്ക് ചെയ്യപ്പെടുകയുള്ളു. നിങ്ങളുടെ ബാങ്കില്‍ നിന്നുള്ള എസ്എംസ് അലേര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള കമ്മ്യൂണിക്കേഷന്‍സ്, തേര്‍ഡ് പാര്‍ട്ടി പേഴ്‌സണലൈസ്ഡ് കോളിങ് എന്നിവ ബ്ലോക്ക് ചെയ്യയില്ലെന്നും എന്‍സിപിആര്‍ ഉറപ്പാക്കുന്നു.