ബാങ്ക് സേവനത്തില്‍ അതൃപ്തിയുണ്ടോ?എങ്കില്‍ ആര്‍ബിഐയില്‍ പരാതി നല്‍കാം

ബാങ്ക് സേവനത്തില്‍ അതൃപ്തിയുണ്ടോ?എങ്കില്‍ ആര്‍ബിഐയില്‍ പരാതി നല്‍കാം

അക്കൗണ്ടിലെ പണമിടപാട് സംബന്ധിച്ചോ മറ്റോ പല ആവശ്യങ്ങള്‍ക്കായി ബാങ്ക് സന്ദര്‍ശിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ വിവരം ലഭിക്കുന്നില്ലേ?..പല കാര്യങ്ങള്‍ പറഞ്ഞ് അധികൃതര്‍ വട്ടംകറക്കുന്നുണ്ടോ? ബാങ്കിന്റെ സേവനത്തില്‍ അതൃപ്തരായെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നേരിട്ട് പരാതി നല്‍കാം.

ചെയ്യേണ്ടത് ഇത്രമാത്രം

  • റിസര്‍വ് ബാങ്കിന്റെ cms.rbi.org.in എന്ന വെബ്‌സൈറ്റ് ഓപണ്‍ ചെയ്യുക
  • തുടര്‍ന്ന് file a complaint ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ക്യാപ്‌ചെ നല്‍കി നിങ്ങളുടെ പേരു മൊബൈല്‍ നമ്പറും നല്‍കണം.
  • പിന്നീട് otp നല്‍കി കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യാം.

പരാതിയുടെ പരാതിയുടെ സ്റ്റാറ്റസ് സം ബന്ധിച്ച അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിന് 14448 എന്ന നമ്പറിലേക്ക് വിളിക്കം.

Share

Leave a Reply

Your email address will not be published. Required fields are marked *