കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍  ഐ സി പി ഒ ഇ എസ് ഉപകരണം സ്ഥാപിച്ചു

കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഐ സി പി ഒ ഇ എസ് ഉപകരണം സ്ഥാപിച്ചു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ, കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ അംഗീകാരമുള്ള ഗുണ നിയന്ത്രണ ലാബറട്ടറിയില്‍, ഉല്പന്നങ്ങളിലും, അസംസ്‌കൃത പദാര്‍ത്ഥങ്ങളിലും അടങ്ങിയിട്ടുള്ള ലോഹങ്ങളുടെ സാന്നി ദ്ധ്യം തിരിച്ചറിയുന്നതിന് ഇന്‍ഡക്ടീവ്‌ലി കപ്പിള്‍ഡ് പ്ലാസ്മ ഓപ്റ്റിക്കല്‍ എമിഷന്‍ സ്‌പെക്ട്രോ ഫോട്ടോമീറ്റര്‍ (ICPOES) എന്ന ഉപകരണം സ്ഥാപിച്ച് പ്രവര്‍ ത്തനമാരംഭിച്ചു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. എം. വാരിയര്‍ ഉപകരണത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് ലോഹങ്ങളെ തിരിച്ചറിയുന്നതിന്നുള്ള അതീവ സങ്കീര്‍ണവും വിദേശനിര്‍മ്മിതവുമായ ഒരു ആധുനികോപകരണമാണിത്.

ഇരുമ്പ്, ചെമ്പ്, സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങള്‍ അടങ്ങുന്ന നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അവയില്‍ അടങ്ങിയിരിക്കുന്ന ലോഹാംശത്തിന്റെ അളവ് തിരിച്ചറിയുന്നതിനാണ് ഈ ഉപകരണം ഉപയോഗി ക്കുന്നത്.

ആയുര്‍വേദ മരുന്നുകളില്‍ മെര്‍ക്കുറി, ലെഡ് എന്നിവഅടങ്ങുന്നുണ്ടെന്ന് പ്രചാരണമുണ്ട്. ഈ ഉപകരണം കൊണ്ട് അവയുടെ സാന്നിദ്ധ്യവും, അളവും, തിരിച്ചറിയാനും, തക്കതായ പ്രതിവിധികള്‍ സ്വീകരിക്കുവാനും സാധിക്കുന്നു. ആര്യവൈദ്യശാല കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി അറ്റോമിക് അബ്‌സോര്‍പ്ഷന്‍ സ്‌പെക്ട്രോ ഫോട്ടോ മീറ്റര്‍ എന്ന ഉപകരണമാണ് ഈ ആവശ്യത്തിന്നായി ഉപയോഗിച്ചു വരുന്നത്.

രസസിന്ദൂരം പോലുള്ള ഹെവി മെറ്റല്‍സ് അടങ്ങുന്ന മരുന്നുകളിലുള്ള ലോഹത്തിന്റെ അളവ് തിരിച്ചറിയുന്നതിനും ഈ ഉപകരണം സഹായകമാകും.

ഔഷധനിര്‍മ്മാണരംഗത്ത് ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം മരുന്നുകളുടെ ഗുണനിലവാരം അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനും ആയുര്‍വേദത്തെ കാലാനുസൃതമാക്കുന്നതിന്നും ഉപകരിക്കുമെന്ന് പി.എം.വാരിയര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *