എറണാകുളം: പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികനില്‍ നായികാ നായകന്മാരായി നീമാ മാത്യുവും സുമിത്.എം.ബിയുമെത്തുന്നു.
ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഏറെ ശ്രദ്ധേയനായ
ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും ചിത്ര സംയോജനവും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികന്‍. അല്‍ അമാന പൊഡക്ഷക്ഷന്‍സിന്റെ ബാനറില്‍ നജീബ് അല്‍ അമാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.നാട്ടിന്‍പുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍ സിനിമയുടെ ലൊക്കേഷന്‍ പാലക്കാട്,കോഴിക്കോട്,വയനാടുമാണ്.
വിനോദ് കോവൂര്‍,പ്രിയ ശ്രീജിത്ത്, ശിവജി ഗുരുവായൂര്‍,സലാഹുറഹ്‌മാന്‍,വിജയന്‍ കാരന്തൂര്‍,ഷുക്കൂര്‍ വക്കീല്‍,രഞ്ജിത്ത് സരോവര്‍,തേജസ് മേനോന്‍,നിവിന്‍, നിഹാരിക റോസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം എണ്‍പതോളം നവാഗതരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ക്യാമറ പ്രബീഷ് ലിന്‍സി ആണ്. വി.പി.ശ്രീകാന്ത് നായരും, നെവിന്‍ ജോര്‍ജ്ജും വരികള്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം 2024 ഏപ്രില്‍ മാസം തിയ്യേറ്ററില്‍ എത്തും.