കൂട്ടത്തില്‍ വേറിട്ടൊരു ഒന്നാന്തരം പപ്പായ. നാടന്‍ പപ്പായയാണിത്. താറാവിനോട് രൂപസാദൃശ്യമുള്ള പപ്പായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പുല്‍പള്ളി ആനപ്പാറ ഇടത്തുംപറമ്പില്‍ ബേബിയുടെ വീട്ടിലാണ് താറാവിന്റെ രൂപത്തിലുള്ള പാപ്പായ വിരിഞ്ഞത്.
കഴിഞ്ഞ ദിവസം വീട്ടാവശ്യത്തിനായി പറിച്ചപ്പോഴാണ് പപ്പായയുടെ രൂപത്തിലുള്ള വ്യത്യാസം കണ്ടെത്തിയത്. അപൂര്‍വമായി കണ്ടെത്തിയ പപ്പായ കാണുന്നതിനായി നിരവധിപേരാണ് ബേബിയുടെ വീട്ടിലേക്കെത്തുന്നത്. രണ്ട് ദിവസം മുമ്പ് പറിച്ച പപ്പായ ഇപ്പോള്‍ പച്ചപ്പ് മാറി പഴുത്തു തുടങ്ങിയിട്ടുണ്ട്.