അലോപ്പതി-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യവേതനത്തിന് അര്‍ഹതയില്ല സുപ്രീം കോടതി

അലോപ്പതി-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യവേതനത്തിന് അര്‍ഹതയില്ല സുപ്രീം കോടതി

അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവ് സുപ്രീംകോടതി തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഡിവിഷന്‍ ബെഞ്ച് സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനില്‍ വിധി പറയുകയായിരുന്നു സുപ്രീം കോടതി.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് രാമസുബ്രമണ്യന്‍, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് നേരത്തത്തെ വിധി ശരിവച്ചു. ഏതെങ്കിലുമൊരു ചികിത്സാ രീതിയെ തള്ളി പറയാന്‍ കഴിയില്ലെന്നും എന്നാല്‍ അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്ന പോലെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സാധിക്കില്ലെന്നും ആയുര്‍വേദത്തിലെ പഠനങ്ങള്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചികിത്സാ രീതികള്‍ ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ലെന്നും നിരീക്ഷിച്ച ബെഞ്ച് ഇരുകൂട്ടരും ഒരേ ജോലിയല്ല ചെയ്യുന്നതെന്നു വ്യക്തമാക്കിയാണ് തുല്യവേതനം അനുവദിക്കാനാകില്ലെന്ന വിധി ശരിവച്ചത്.
ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ പ്രാധാന്യവും ബദല്‍ അല്ലെങ്കില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയിന്നുണ്ടെന്നും എന്നാല്‍ രണ്ട് വിഭാഗം ഡോക്ടര്‍മാരും തുല്യ ജോലിയല്ല ചെയ്യുന്നത് എന്ന വസ്തുത മറക്കാന്‍ കഴിയില്ലെന്നും കോടതി വ്യകതമാക്കി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *