വരും കാലങ്ങളില്‍ നിരത്ത് ആര് കയ്യടക്കുമെന്നതിന് ഇനി സംശയം വേണ്ട. വൈദ്യുത വാഹനങ്ങള്‍ തന്നെയായിരിക്കും. ലോകത്ത് ഏറ്റവുമധികം ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുന്നത് ഈ മേഖലയിലാണ്. ഈ മേഖലയില്‍ ആധിപത്യം ലഭിക്കുന്നവരാകും വരും കാലത്ത് ലേകത്ത് ഗതാഗത സംവിധാനങ്ങളുടെ മേലാളന്മാരാവുക ഇ വികളിലെ സാങ്കേതിക വിദ്യയില്‍ ഏറ്റവും പ്രധാനം ബാറ്ററിയും മോട്ടോറുമാണ്. ഇ.വികള്‍ ഊര്‍ജ്ജത്തിനായി ഏതു തരം ബാറ്ററികള്‍ ഉപയോഗിക്കും എന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ലിഥിയം, അയേണ്‍, ലിഥിയം സള്‍ഫര്‍, ടൈറ്റാനിയം ഓക്‌സൈഡ്, സോഡിയം ബാറ്ററികള്‍ എന്നിവയുടെ മല്‍സരം നടക്കും. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലും ഒട്ടും പുറകിലാവില്ല. ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ച പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കംമ്പാക്ഷന്‍ എഞ്ചിനുകള്‍ പുറന്തള്ളപ്പെടും. വണ്ടികള്‍ ഏത് തരം ബാറ്ററികള്‍ ഉപയോഗിച്ചാലും എഞ്ചിന് പകരമായി ഇലക്ട്രിക് മോട്ടോര്‍ തന്നെ വേണം. ഇവികളില്‍ ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബി.എല്‍.ഡി.സി മോട്ടോറുകളാണ്. ഇലക്ട്രിക് മോട്ടോറുകളില്‍ ഏറ്റവും കാര്യക്ഷമതയുള്ളവയാണിവ. എല്‍ഡിസി മോട്ടോറുകളുടെ നിലവിലുള്ള ന്യൂനത പരിഹരിക്കാന്‍ ഏറ്റവും ഉചിതമായത് എസ്.ആര്‍.എം.മോട്ടോറുകളാണ്.