ദുബായ്: ദുബായില്‍ സിബിഎസ്ഇ പ്രാദേശിക ഭരണ കേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. രാജ്യത്തിന് പുറത്തെ സിബിഎസ്ഇയുടെ ആദ്യ ഓഫീസാകും ഇതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുബായില്‍ ഓഫീസ് വരുന്നതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസമാവും.
പാഠ പുസ്തകങ്ങളില്‍ ഇന്ത്യയെ മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര നയത്തെ കേരളം എതിര്‍ത്തതിനെ കേന്ദ്രമന്ത്രി വിമര്‍ശിക്കുകയും ചെയ്തു.
കേരളം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തത് രാഷ്ട്രീയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പുസ്തകങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളില്‍ കേരളത്തിന്റെ നിസ്സഹകരണ നിലപാടിനെയാണ് മന്ത്രി വിമര്‍ശിച്ചത്.