കോഴിക്കോട്: മാലിന്യ സംസ്‌കരണത്തിന് നൂതന പദ്ധതിയുമായി റേഡിയന്റ് മാര്‍ക്കറ്റ് ബീം. വലിയ ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍ എന്നിവക്ക് റേഡിയന്റ് ബയോബിന്നുകള്‍ ഉപയോഗിച്ചാല്‍ സ്‌കില്‍ തൊഴിലാളികളില്ലാതെ മാലിന്യ സംസ്‌കരണം നടത്താന്‍ സാധിക്കുമെന്ന് പ്രൊജക്ട് എഞ്ചിനീയര്‍ ഫ്രാന്‍സിസ് വര്‍ക്കി പറഞ്ഞു.
ഇപ്പോള്‍ നിലവിലുള്ള ബള്‍ക്ക് മാലിന്യ സംസ്‌കരണം രണ്ട് തരത്തിലാണ്.ഒന്ന് ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ട് ബയോ ബിന്നുകള്‍. നിലവിലുള്ള ബയോബിന്നുകള്‍ ഭാരിച്ച ജോലിയും, അതോടൊപ്പം ന്യൂനതയും നിറഞ്ഞതാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.പദ്ധതി ആവശ്യമുള്ളവര്‍ േേറഡിയന്റിന്റെ പാവമണി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരവിന്ദന്‍ പെരുമനയും പങ്കെടുത്തു.