കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ വെല്ലുവിളികള്‍ സാധാരണക്കാരായ കേരള ജനതയോട് കാണിക്കരുതെന്നും കേരള പിറവി ദിനത്തില്‍ സേവ് കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരള ദിനാചരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മദ്യം, മയക്കുമരുന്ന്, വിധ്വംസന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി മുന്നിട്ടിറങ്ങുവാനും, തൊഴിലും, കാര്‍ഷിക മേഖലകളെ സംരക്ഷിക്കുന്നതിനും വേണ്ടി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ പരിപാടികള്‍ നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഹോട്ടല്‍ നളന്ദയില്‍ നടന്ന പരിപാടി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ആദിവാസി ഗോത്ര മൂപ്പന്‍ കെ.പി.കോരന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ചന്തം, സുനില്‍ ബത്തേരി, ടി.കുമാരന്‍, അബുബക്കര്‍ മാങ്കാവ്, റോജിമാത്യു, ഡെയ്‌സി.പി, സുനില്‍ വളയം എന്നിവര്‍ സംസാരിച്ചു.