പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം

പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം

പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഗ്യാസ് ലാഭിക്കാന്‍ വേണ്ടിയാണ് പലപ്പോഴും ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണം. 1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും.

അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല.

  • കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
  • പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കണമെന്നും വെള്ളം തിളച്ചതിന് ശേഷം ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറയ്ക്കുകയും വേണം.
  • പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

കെ എസ് ഇ ബി ആണ് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *