നാരുകള്‍, വിറ്റാമുനുകള്‍, ഇരുമ്പ്, പൊട്ടാസ്യം പോലുളള ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉണക്ക മുന്തിരി. ഇത് പോഷകങ്ങളുടെ ഒരു കലവറയാണ്. ഉണക്ക മന്തിരി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. ദഹനത്തിനും, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം കാരണം ഉണക്ക മുന്തിരി പോഷക സമൃദ്ധവും, പഞ്ചസാര രഹിതവുമായ ഊര്‍ജ്ജ സ്രോതസ്സാണ്. ഉണക്ക മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, ഫ്രീ റാഡിക്കലുകളെ ചെറുക്കാനും, ലൈംഗിക ബലഹീനതക്ക് പരിഹാരമുണ്ടാക്കാനും സാധിക്കുന്നു.
വലിയ അളവില്‍ ഫാക്ടോസും ഗ്ലൂക്കോസും അടങ്ങിയിരിക്കുന്നതിനാല്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയാനും, സിങ്ക്, വിറ്റാമിന്‍ ബി, ഇരുമ്പ്, പൊട്ടാസ്യം, ആന്റ് ഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നതിനാല്‍ മുടിക്കും ഉണക്ക മുന്തിരി ഏറെ നല്ലതാണ്.