ഹൃദയ മിടിപ്പുകള്‍ വിശകലനം ചെയ്യാന്‍  എ എന്‍ സി ഇയര്‍ ബഡുകള്‍

ഹൃദയ മിടിപ്പുകള്‍ വിശകലനം ചെയ്യാന്‍ എ എന്‍ സി ഇയര്‍ ബഡുകള്‍

എ എന്‍ സി (ആക്ടീവ് നോയിസ് ക്യാന്‍സലിങ്) ഇയര്‍ ബഡുകളിലേക്ക് ഹാര്‍ട്ട് മോണിറ്ററിംഗ് ചെയ്യാനുള്ള സാങ്കേതിക വിദ്യയുമായി ഗൂഗിള്‍. കൂടുതല്‍ സെന്‍സറുകളൊന്നുമില്ലാതെ യാത്രക്കിടയില്‍പോലും നിങ്ങളുടെ ഹൃദയമിടിപ്പുകള്‍ നിരീക്ഷിക്കാന്‍ എ എന്‍ സി ഇയര്‍ബഡ്ഡുകള്‍ക്കാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓഡിയോപ്ലെത്തിസ്‌മോഗ്രാഫി ടെക് ഇയര്‍ബഡിന്റെ സ്പീക്കറില്‍ നിന്ന് കുറഞ്ഞ തീവ്രതയുള്ള അള്‍ട്രാ സൗണ്ട് സിഗ്നല്‍ അയക്കുന്നു. അതിന് ശേഷം ഇയര്‍ബഡിലെ മൈക്രോഫോണുകള്‍ പ്രതികരണം സ്വീകരിക്കും. ഇത് ഹൃദയമിടിപ്പ് വിശകലനം ചെയ്യാന്‍ ഇയര്‍ബഡുകളെ പ്രാപ്തമാക്കുന്നു. സ്മാര്‍ട്ട് വാച്ചുകള്‍ ധരിക്കാന്‍ വിമുഖരായവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തുമ്പോള്‍ അവരുടെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നു. നിലവിലെ വയര്‍ലെസ് ഇയര്‍ബഡുകളിലുള്ള ഹാര്‍ഡ് വെയര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് എ എന്‍ സി ഇയര്‍ ബഡുകള്‍ വരുന്നത്. എ എന്‍ സി ഇയര്‍ ബഡുകളില്‍ പുതിയ ഹൃദയമിടിപ്പ് നിരീക്ഷണ ഫീച്ചര്‍ എപ്പോള്‍ ലഭ്യമായി തുടങ്ങുമെന്ന് പറയാനായിട്ടില്ല. ഇക്കാര്യത്തില്‍ റഗുലേറ്ററി അംഗീകാരങ്ങള്‍ കൂടി ലഭിച്ചാലേ ഇത് യാഥാര്‍ത്ഥ്യമാകൂ.

Share

Leave a Reply

Your email address will not be published. Required fields are marked *