സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ വരെ വര്‍ധന. നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു. വര്‍ദ്ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മാസം 20 രൂപ കൂടും. ഉത്തരവ് പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധന ഉണ്ടാകില്ല. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് താരിഫ് വര്‍ധനയില്‍ ഇളവ് ലഭിക്കുക.അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെയും താരിഫ് വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി തുടരും.
10 കിലോവാട്ടുവരെ കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ജോലി ചെയ്യുന്നവര്‍, തുണിതയ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ചെറിയ പെട്ടികടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 2000 വാട്ടുവരെ ലഭ്യമാണ്. ഏദേശം 5.9 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.