കേരളീയത’ ഒരു വികാരമാവണം, ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം
കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥിനത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ആശയപരമായ അടിത്തറ പാകകുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഐക്യ കേരള രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്ക് വേണ്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന ഘട്ടത്തില്‍ തന്നെയാണ് കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകുന്നത്.ഭൂമിയില്‍ തന്നെ കേരളം അത്യപൂര്‍വ്വ പ്രദേശമാണ്. ഈ അപൂര്‍വ്വത ലോകം മുഴുവന്‍ സഞ്ചരിച്ചവര്‍ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണ്. അങ്ങനെയാണ് കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം വന്നതും. ദേശ സൗന്ദര്യം കൊണ്ടും സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടും, കൈവരിച്ച സാമൂഹിക പുരോഗതികൊണ്ടും വളരാനും സ്വംയ നവീകരിക്കാനുമുള്ള ഒരു ജനതയുടെ അദമ്യമായ അഭിലാഷം കൊണ്ടും നമ്മള്‍ മലയാളികള്‍ വ്യത്യസ്തരാണ്.
ഇന്ന് 67-ാം പിറന്നാള്‍ പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ സംസ്ഥാന തലസ്ഥാനം ഉത്സവ തിമര്‍പ്പിലാണ്.രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനം ചെയ്യും.
തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയുമടക്കം വന്‍ താരനിരയും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.കരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയ എല്ലാം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നതാണ് കേരളീയം. ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവം നടക്കും.മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവവും ഉദ്ഘാടനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സമഗ്ര സംഭാവനക്കുള്ള നിയമസഭാ അവാര്‍ഡും സമ്മാനിക്കും.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് സംഘടിപ്പിക്കുന്നത്.