നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ മീന്‍വില്‍പന നടത്തുന്ന സഹകരണ സംഘം പ്രസിഡന്റ്

നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ മീന്‍വില്‍പന നടത്തുന്ന സഹകരണ സംഘം പ്രസിഡന്റ്

സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നത് നിത്യ സംഭവമായി മാറിയ ഇക്കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘത്തെ നിലനിര്‍ത്താന്‍, അതില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്ക് പണം തിരികെ കൊടുക്കാന്‍ മീന്‍വില്‍പന നടത്തുന്ന ഒരു സഹകരണ സംഘം പ്രസിഡന്റാണ് ഇമ്മാനുവല്‍.സഹകരണ സംഘത്തെ കാട്ടിലെ തടിയായി കരുതാതെ തകര്‍ച്ചയില്‍നിന്ന് അതിന് പുതുജീവന്‍ നല്‍കാന്‍ കടലിലെ മീനിനെ ഉപാധിയാക്കുന്ന മനുഷ്യസ്നേഹി.
മൂന്നു മക്കളടങ്ങുന്ന കുടുംബത്തെ പുലര്‍ത്താന്‍ മാത്രമല്ല കാട്ടൂര്‍ ചെട്ടികാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണസംഘം പ്രസിഡന്റായ ഇമ്മാനുവല്‍ തന്റെ ഇരുചക്രവാഹനത്തില്‍ മത്സ്യവുമായി റോഡിലിറങ്ങുന്നത്. തന്റെ സഹകരണ സംഘത്തെ വിശ്വസിച്ച് നിക്ഷേപം നടത്തിയ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ 30 ലക്ഷത്തോളം രൂപ തിരിച്ചുകൊടുക്കാനാണ് സംഘത്തിന്റെ മീന്‍വില്‍പ്പന ഏറ്റെടുത്തു നടത്തുന്നത്.
ഇമ്മാനുവലിനേക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഏഴാംക്ലാസില്‍ പഠിപ്പ് നിര്‍ത്തി മത്സ്യബന്ധനത്തിനിറങ്ങുകയും പിന്നീട് സ്വപ്രയത്നംകൊണ്ട് ബിരുദാനന്തര ബിരുദതലംവരെ പഠിക്കുകയും, പൊതുപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറും സഹകരണ സംഘം പ്രസിഡന്റുമൊക്കെയായി, തന്റെ നാട്ടുകാര്‍ക്കുവേണ്ടി മീന്‍കച്ചവടക്കാരനായിമാറിയ, പൊതുപ്രവര്‍ത്തനത്തിന്റെ ഒരു അപൂര്‍വമാതൃകയാണ് ഇമ്മാനുവല്‍.
ഇത് ഒരു സഹകാരിയുടെ ജീവിതം മാത്രമല്ല, കേരളത്തിലെ നിരവധിയായ ചെറുകിട സഹകരണ സംഘങ്ങളുടെയും മത്സ്യബന്ധന മേഖലയുടെയും അതിജീവന പോരാട്ടത്തിന്റെ നേര്‍ചിത്രംകൂടിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *