ഫോണ്‍ പേയുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റെടുക്കാം. അടുത്തിടെയാണ് ഫോണ്‍പേ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.
- ആദ്യം ഫോണ്‍ പേ ഓപണ്‍ ചെയ്യുക.
- ഹോം സ്‌ക്രീനില്‍ കാണുന്ന ഓപ്ഷനില്‍ നിന്ന് ചെക്ക് ബാലന്‍സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണാം.
- ഇതിന് തൊട്ടുതാഴെയായി new എന്ന ലേബലോടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഓപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്ത് രെജിസ്റ്റര്‍ ചെയ്യണം.
- പിന്നീട് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി കൂടി നല്‍കി സബ്മിറ്റ് ചെയ്യുക.
- തുടര്‍ന്ന് സെലക്ട്&ലിങ്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാം.
ഹോം സ്‌ക്രീനില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ഓപ്ഷന്‍ വന്നില്ലെങ്കില്‍ ഉടന്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മതി.