കോഴിക്കോട്: ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ആര്‍ട്ടോറിയം 3,4 തിയതികളില്‍ ചാലിയം ക്രസന്റ് സ്‌കൂളില്‍ നടക്കും. 65 സ്‌കൂളുകളില്‍ നിന്ന് 2000 പ്രതിഭകള്‍ മല്‍സരിക്കും. 3ന് വെള്ളി കാലത്ത് 10 മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 4ന് സമാപന ചടങ്ങ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, അഫ്‌സല്‍ കൊളാരി, കെ.എം.അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു.