എത്രതന്നെ ഭക്ഷണം കണ്‍ട്രോള്‍ ചെയ്തിട്ടും ശരീരഭാരം വര്‍ധിക്കാറുണ്ട് ചിലര്‍ക്കെങ്കിലും. എത്ര ചിന്തിച്ച് നോക്കിയാലും കാരണം പിടികിട്ടില്ല. സാധാരണ ഗതിയില്‍ വ്യായാമം ഇല്ലാത്തത് കൊണ്ടും ഡീഹൈഡ്രേഷന്‍ മൂലവുമൊക്കെ ശരീരഭാരം കൂടാറുണ്ട്. എന്നാല്‍ ഇവയൊന്നുമല്ല ഇത്തരത്തില്‍ ഭാരം കൂടുന്നതിന് പിന്നിലെ കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
പിസിഒഎസ് (Polycystic ovary syndrome)
മിക്കവാറും സ്ത്രീകളില്‍ സാധാരണമായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണിത്. ഓവുലേഷന്‍ പ്രക്രിയ ക്യത്യമാകാത്തതിനാല്‍ അണ്ഡാശയത്തില്‍ ചെറിയ കുമിളകള്‍ പോലുള്ള മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഎസ്. സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രന്‍, പ്രോജസ്‌ട്രോണ്‍, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോര്‍മോണ്‍ ആന്‍ഡ്രജന്‍ ശരീരത്തില്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ ഉള്‍പ്പെടെ പല തരം പ്രശ്‌നങ്ങളിലെയ്ക്കും നയിക്കും. ചിലരില്‍ ആറു മാസം വരെ തുടര്‍ച്ചയായി ആര്‍ത്തവം സംഭാവിക്കതിരിയ്ക്കാന്‍ സാധ്യതയുണ്ട്. PCOS ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുന്നു.
വിട്ടുമാറാത്ത സമ്മര്‍ദ്ദം (stress)
നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് ഉയര്‍ന്ന കലോറിയും അമിതവിശപ്പിന് കാരണമാകുന്നു. സമ്മര്‍ദ്ദം കൂടാതെ, ഉറക്ക പ്രശ്‌നങ്ങള്‍, ക്ഷീണം, ശ്വസന പ്രശ്‌നങ്ങള്‍, ദഹനക്കേട്, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.
മരുന്ന് കഴിക്കുന്നത്
ചില രോഗങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശരീരഭാരം കൂടാന്‍ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, വിഷാദം, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ ശരീരഭാരം കൂടാന്‍ കാരണമാകാറുണ്ട്.
തൈറോയ്ഡ്
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഹൈപ്പോതൈറോയിഡിസം പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിപ്പിക്കും. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ക്ഷീണം, മുടികൊഴിച്ചില്‍ എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ് ലക്ഷണങ്ങള്‍.
ആര്‍ത്തവവിരാമം
സ്ത്രീകളില്‍ പ്രായമാകല്‍ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ് ആര്‍ത്തവവിരാമം. ഇത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ഈസ്ട്രജന്റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.