മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തം അക്രമത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തം അക്രമത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഡല്‍ഹി: മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു.സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെയുടെ മജല്‍ഗാവിലെ വീട് ആക്രമിച്ചു. വീടിനുമുന്നിലെ വാഹനങ്ങള്‍ കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ പങ്കെടുത്ത വേദിയിലും പ്രതിഷേധമുണ്ടായി.

സര്‍ക്കാര്‍ ജോലി, വിദ്യഭ്യാസം സംവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയും തങ്ങള്‍ക്കനുകൂലമായ ഒരു നടപടിയും സ്വീകരിക്കുയും ചെയ്യാത്തതിന്റെ പശ്ചാത്തലത്തിലാണ്
ഇത്തരത്തില്‍ വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.
എന്നാല്‍ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിര്‍ദേശം പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ പറഞ്ഞു. സമരം തെറ്റായ ദിശയിലാണെന്നും അക്രമത്തില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാനായി പ്രക്ഷോഭകരുമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും സംവരണ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *