ഉള്ളിയേരി: എം.എം.ഗോപാലന്‍ രചിച്ച നിലയ്ക്കാത്ത കണ്ണുനീര്‍ (ചെറുകഥാ സമാഹാരം) പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍, ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.ബീന ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നാം കാണുന്ന ജീവിതങ്ങളെ ഗ്രാമീണ ഭാഷയില്‍ പകര്‍ത്തുന്നതാണ് എം.എം.ഗോപാലന്റെ രചനാ ശൈലിയെന്നും, ജീവിത പ്രതിസന്ധികളെ അതിജീവിച്ച അദ്ദേഹത്തിന്റെ രചനകള്‍ വായനാ സുഖം പകരുന്നതാണെന്നും യു.കെ.കുമാരന്‍ പറഞ്ഞു. മലയാള സാഹിത്യം വ്യത്യസ്ത വഴികളിലൂടെയാണ് കടന്നു പോകുന്നത്. പുതു തലമുറയില്‍പ്പെട്ട പലരും കടന്നു വരുന്നുണ്ട്. സാഹിത്യം ഏതെങ്കിലും വിഭാഗത്തിന്റെ മാത്രമല്ലെന്നും, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നവീകരിക്കാന്‍ എഴുത്ത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് ഉളളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.ബാലരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ പ്രസാധക മൊഴി നടത്തി. പാടത്തില്‍ ബാലകൃഷ്ണന്‍, സതീശന്‍, പി.കെ.ജനാര്‍ദ്ദനന്‍ മാസ്സ്റ്റര്‍, മോഹന്‍ദാസ് പാലോറ, അഴകത്ത് സോമന്‍ നമ്പ്യാര്‍, സുരേന്ദ്രന്‍ പുത്തഞ്ചേരി, അഷ്‌റഫ് നാറാത്ത്, ശങ്കരന്‍ വടക്കേടത്ത്, വി.പി.അരവിന്ദാക്ഷന്‍, സി.കെ.അനിത ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥ കര്‍ത്താവ് എം.എം.ഗോപാലന്‍ മറുമൊഴി നടത്തി. ബിജു.ടി.ആര്‍.പുത്തഞ്ചേരി സ്വാഗതവും, അഖില്‍ നാറാത്ത് നന്ദിയും പറഞ്ഞു.