അദാനിക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പടെയുള്ള തരംതാഴ്ന്ന കളികള്‍ കളിക്കുന്നതെന്നും അദാനിക്കെതിരേ ആരെങ്കിലും പ്രതികരിച്ചാല്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കിയിരിക്കുയാണെന്നും രാഹുല്‍ തുറന്നടിച്ചു.അദാനിയുടെ ശബ്ദമാണ് പ്രധാനമന്ത്രി. ബിജെപിയുംട സാമ്പത്തിക വ്യവസ്ഥ അദാനിയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്തിന്റെ അധികാര കേന്ദ്രത്തില്‍ ഒന്നാമന്‍ അദാനിയാണ്. രണ്ടും മൂന്നും സ്ഥാനത്താണ് മോദിയും അമിത് ഷായും.
കേന്ദ്രം എത്ര വരിഞ്ഞുമുറുക്കിയാലും അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. തന്റെ ഓഫീസലുള്ളവര്‍ക്കും ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചെന്നും അദാനിക്കു വേണ്ടിയാണ് ചോര്‍ത്തല്‍ എന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എത്ര ചോര്‍ത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ല. അദാനിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തിന്റെ പൊതു സ്വത്തെല്ലാം അദാനിക്കു തീറെഴുതുന്ന നടപടിയെ എതിര്‍ക്കുക തന്നെ ചെയ്യും രാഹുല്‍ പറഞ്ഞു.