ഡല്‍ഹി:രാജ്യത്തെ വിവിധ പ്രതിപക്ഷ എംപിമാരുള്‍പ്പെടെയുള്ളവരുടെ ഫോണുകളും മെയിലും ചോര്‍ത്താന്‍ നീക്കം. ആപ്പിള്‍ തന്നെയാണ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്. തൃണമൂല്‍ നേതാവ് മൗവാ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പെടെ അഞ്ച് എം പി മാര്‍ക്കാണ് സര്‍ക്കാര്‍ സ്പോണ്‍സേഡ് ആക്രമണത്തെ കുറിച്ച്് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കയിത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, തുടങ്ങിയവരുടെ ഫോണും ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ബന്ധപ്പെട്ടവരെ ആപ്പിള്‍ അറിയിച്ചു.
ഇവര്‍ക്ക് ഇ മെയില്‍ സന്ദേശമിങ്ങനെ
‘സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ആക്രമികള്‍ നിങ്ങളുടെ ഫോണ്‍ ചോര്‍ത്തിയേക്കും. നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ടായിരിക്കാം നിങ്ങളെ ലക്ഷ്യം വെച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ദൂരെ നിന്നുവരെ ചോര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ആക്രമികള്‍ക്ക് സാധിച്ചേക്കും. നിങ്ങളുടെ ക്യാമറയും മൈക്രോഫോണിന്റെയും നിയന്ത്രണവും അവര്‍ക്ക് ലഭിച്ചേക്കും. ഈ മുന്നറിയിപ്പ് തെറ്റായിരിക്കാമെങ്കിലും ഇത് ഗൗരവത്തില്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു. ‘
ഇതില്‍ അഞ്ച് പേര്‍ക്ക് ഒരേ സമയത്താണ് മുന്നറിയിപ്പ് ലഭിച്ചത്. ഇന്നലെ രാത്രി 11.45 നാണ് ഇവര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നത്.