കുറഞ്ഞ ചിലവില്‍ 13 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റിയടിക്കാം, പാക്കേജ് ഒരുക്കി ഐ ആര്‍ സി ടി സി.

കുറഞ്ഞ ചിലവില്‍ 13 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റിയടിക്കാം, പാക്കേജ് ഒരുക്കി ഐ ആര്‍ സി ടി സി.

വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍ തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍കണ്ടുവരാം, അതും ട്രെയിനില്‍. സഞ്ചാരികള്‍ക്കായി പതിമൂന്നു ദിവസത്തെ ആവേശകരമായ യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐ ആര്‍ സി ടി സി.ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന ഭാരത് ഗൗരവ് ട്രെയിനിലെ 3 എസി, സ്ലീപ്പര്‍ ക്ലാസുകളിലായിരിക്കും യാത്ര. ‘നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി’ എന്നാണ് ഈ പാക്കേജിന്റെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബര്‍ 19ന് ആരംഭിക്കും. ഡിസംബര്‍ ഒന്നിനാകും മടങ്ങിയെത്തുക. നിലവില്‍ 544 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകളും 210 കംഫര്‍ട്ട് സീറ്റുകളുമടക്കം മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്.
രാവിലെ ചായ, വെജിറ്റേറിയന്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സഹായങ്ങള്‍ക്കായി ഐആര്‍സിടിസി ടൂര്‍ മാനേജര്‍മാര്‍ ട്രെയിനില്‍ ഉണ്ടാകും. സ്മാരകങ്ങള്‍ക്കുള്ള പ്രവേശന ഫീസ്, ടൂര്‍ ഗൈഡിന്റെ സേവനം എന്നിവ പാക്കേജിന്റെ ഭാഗമല്ല.
കേരളത്തിലെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും മംഗളൂരുവിലും ബോര്‍ഡിങ്, ഡീബോര്‍ഡിങ് പോയിന്റുകള്‍ ഉണ്ടാകും.

അഹമ്മദാബാദ്, സ്റ്റാച്യു ഓഫ് യൂണിറ്റി, ജയ്പൂര്‍, വൈഷ്‌ണോദേവി, അമൃത്സര്‍ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ സന്ദര്‍ശനം നടത്തും. അഹമ്മദാബാദില്‍ സബര്‍മതി ആശ്രമം, അക്ഷര്‍ധാം, മൊധേര സൂര്യക്ഷേത്രം, അദ്‌ലെജ് സ്റ്റെപ്പ് വെല്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോകും. ജയ്പൂരിലെ സിറ്റി പാലസ്, ഹവാ മഹല്‍, അമേര്‍ ഫോര്‍ട്ട് എന്നിവയും അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്, വാഗാ അതിര്‍ത്തി എന്നിവയും സന്ദര്‍ശിക്കും.
സ്ലീപ്പര്‍ ക്ലാസ്, ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നോണ്‍ എസി വാഹനങ്ങള്‍, രാത്രി തങ്ങുന്ന സ്ഥലങ്ങളില്‍ താമസിക്കാന്‍ ട്രിപ്പിള്‍ ഷെയറിങ് അടിസ്ഥാനത്തില്‍ എസി മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് സീറ്റ് ബുക്ക് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 5-11 വയസുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് നിരക്ക്. ട്രെയിനിലെ എസി 3 ടയര്‍ യാത്ര, ട്രാന്‍സ്ഫറുകള്‍ക്കായി നോണ്‍ എസി വാഹനങ്ങള്‍, ട്രിപ്പിള്‍ ഷെയറിങ് അടിസ്ഥാനത്തില്‍ രാത്രി താമസത്തിനായി ബജറ്റ് ഹോട്ടലുകളില്‍ എസി മുറികള്‍ എന്നിവയാണ് കംഫര്‍ട്ട് സീറ്റുകള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍. ഇതിന് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്.

 

Share

Leave a Reply

Your email address will not be published. Required fields are marked *