സിനിമാ മേഖലയെ തകര്‍ക്കുന്ന റിവ്യൂ ബോബിങ്ങിനെതിരെ നിയമ നടപടി സ്വീകരിക്കണം

സിനിമാ മേഖലയെ തകര്‍ക്കുന്ന റിവ്യൂ ബോബിങ്ങിനെതിരെ നിയമ നടപടി സ്വീകരിക്കണം

കോഴിക്കോട് :സിനിമാ മേഖലയെ തകര്‍ക്കുന്ന റിവ്യൂ ബോംബിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിനിമ തിയേറ്റര്‍ തൊഴിലാളികളുടെ സംഘടനയായ തിരശീല നേത്വ യോഗം ആവശ്യപെട്ടു.നിരവധി പേര്‍ക്ക് തൊഴിലും സര്‍ക്കാരിലേക്ക് നികുതി ഇനത്തില്‍ ലക്ഷങ്ങളും നല്‍കിയാണ് ഓരോ തിയേറ്ററും പ്രവര്‍ത്തിക്കുന്നത്. നിസാര കാരണം പറഞ്ഞു ഈ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
സിനിമാ മേഖലയിലെ സജീവ സാനിധ്യമായിരുന്ന അന്തരിച്ച പി. വി. ഗംഗാധരന്റെ ഛായ ചിത്രത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തിരശീല രക്ഷാധികാരി പി. അനില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി. എം. മോഹന്‍ദാസ്. ജനറല്‍ സെക്രട്ടറി രാജേഷ് ഡി നായര്‍. ട്രഷറര്‍ പ്രശാന്ത് നായര്‍.സി. പി. അനില്‍ കുമാര്‍. ടി. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *