തത്കാല്‍ ടിക്കറ്റ് ബുക്കിങ്; ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ ടിക്കറ്റ് സാധ്യത ഉറപ്പിക്കാം

തത്കാല്‍ ടിക്കറ്റ് ബുക്കിങ്; ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ ടിക്കറ്റ് സാധ്യത ഉറപ്പിക്കാം

ഉത്സവ സീസണിലും നീണ്ട അവധിക്കും എത്രതന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ശ്രമിച്ചാലും ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ വരാറുണ്ട്. ചിലവ് കുറഞ്ഞതും സുഖകരവുമായ യാത്ര എന്ന പ്രത്യേതക കൊണ്ടാണ് പലരും ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നത്.

ടിക്കറ്റ് ബുക്കിങ് കഴിഞ്ഞാലും ട്രെയിന്‍ പുറപ്പെടുന്നതിനു മുന്‍പേ ബുക്ക് ചെയ്യാവുന്ന തത്കാല്‍ ടിക്കറ്റുകള്‍ ഉള്ളപ്പോള്‍ അത്ര പേടിക്കേണ്ട ആവശ്യമില്ല. പക്ഷേ, ഒരിക്കലും പൂര്‍ണ്ണമായും തത്കാല്‍ ടിക്കറ്റുകളെ ആശ്രയിക്കുവാനും സാധിക്കില്ല. ബുക്കിങ് ആരംഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തത്കാല്‍ ടിക്കറ്റുകള്‍ വിറ്റുതീരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉറപ്പിക്കാനുള്ള സാധ്യത കൂട്ടാം.

നേരത്തേ ലോഗിന്‍ ചെയ്യുക

തത്കാല്‍ ടിക്കറ്റ് എടുക്കാന്‍ സമയമാകുമ്പോള്‍ അല്ല ഐ ആര്‍ സി ടി സിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. നിങ്ങളുടെ പേരും മറ്റു വിശദ വിവരങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊടുത്ത് നേരത്തെ തന്നെ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക. പിന്നീട് ബുക്ക് ചെയ്യേണ്ട ആവശ്യം വരുമ്പോള്‍ നേരത്തെ സൃഷ്ടിച്ച യൂസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയാക്കേണ്ട വിധത്തിലാണ് ചെയ്യേണ്ടത്.

തത്കാല്‍ ബുക്കിങ്ങിനുള്ള സമയം അറിയാം

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം അറിഞ്ഞിരിക്കേണ്ടത് തത്കാല്‍ ബുക്കിങ്ങിനുള്ള സമയം ആണ്. 3 എസി അല്ലെങ്കില്‍ അതിനു മുകളിലുള്ള ക്ലാസുകളിലേക്കുള്ള തത്കാല്‍ ടിക്കറ്റ് ബുക്കിങ് രാവിലെ 10.00 മണിക്ക് ആരംഭിക്കും. അതുകൊണ്ട് രാവിലെ 9.57ന് തന്നെ ലോഗിന്‍ ചെയ്യാന്‍ മറക്കരുത് അതേപോലെ സ്ലീപ്പര്‍ ക്ലാസിലേക്കുള്ള തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് രാവിലെ 11 മണിക്ക് ആരംഭിക്കുന്നു, യാത്രക്കാരന്‍ 10.57 മണിക്കൂറിനുള്ളില്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം.

ഒരാള്‍ക്ക് എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം

ഒരാള്‍ക്ക് ഒരു പിഎന്‍ആര്‍ നമ്പറില്‍ നിന്നും എത്ര തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നതും അറിഞ്ഞിരിക്കണം. ഒരാള്‍ക്ക് ഒരു പിഎന്‍ആര്‍ നമ്പറില്‍ 4 താത്കാല്‍ ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ. ഒരു വ്യക്തിക്ക് ഒരു ഐപി അഡ്രസില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രതിദിനം 2 ടിക്കറ്റുകളും (സ്ലീപ്പര്‍ അല്ലെങ്കില്‍ എസി) ഏജന്റുമാര്‍ക്ക് ഒരു ട്രെയിനില്‍ പ്രതിദിനം ഒരു തത്കാല്‍ ടിക്കറ്റുമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.

മാസ്റ്റര്‍ ലിസ്റ്റും ട്രാവല്‍ ലിസ്റ്റും

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയാക്കാന്‍ എളുപ്പം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് മാസ്റ്റര്‍ ലിസ്റ്റും ട്രാവല്‍ ലിസ്റ്റും. നിങ്ങളുടെ പ്രൊഫൈലില്‍ മുന്‍കൂട്ടി സേവ് ചെയ്തുവെക്കുവാന്‍ കഴിയുന്ന യാത്രക്കാരുടെ ഒരു ലിസ്റ്റ് ആണ് ഈ മാസ്റ്റര്‍ ലിസ്റ്റ്. മാസ്റ്റര്‍ ലിസ്റ്റില്‍ ഒരാള്‍ക്ക് 20 യാത്രക്കാരുടെ വരെ ലിസ്റ്റ് സൂക്ഷിക്കുവാന്‍ കഴിയും. ഈ മാസ്റ്റര്‍ ലിസ്റ്റില്‍ നിന്നും നിങ്ങളുടെ യാത്രയില്‍ വരുന്ന ആളുകളുടെ ലിസ്റ്റാണ് ട്രാവല്‍ ലിസ്റ്റ്.

തത്കാല്‍ ടിക്കറ്റ് ഓട്ടോമേഷന്‍ ടൂള്‍ ഉപയോഗിക്കാം

തത്കാല്‍ ടിക്കറ്റ് ബുക്കിങ് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ് തത്കാല്‍ ടിക്കറ്റ് ഓട്ടോമേഷന്‍ ടൂള്‍ ഉപയോഗിക്കുന്നത്. ഈ സൗജന്യ ടൂള്‍ വഴി നിങ്ങള്‍ക്ക് യാത്ര ചെയ്യുന്ന ആളുകളുടെ പേര്, പ്രായം, യാത്രാ തീയതി തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് ലോഡ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. തുഐആര്‍സിടിസി അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്ത തത്കാല്‍ ബുക്ക് ചെയ്യുമ്പോള്‍ ലോഡ് ഡാറ്റ- Load Data എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഈ വിവരങ്ങളെല്ലാം തനിയെ ലോഡ് ആകും.

Share

Leave a Reply

Your email address will not be published. Required fields are marked *