ഒഞ്ചിയം: ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനും കൂട്ടക്കുരുതിക്കുമെതിരെ ലോകമനസാക്ഷി ഉണരണമെന്ന് കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള പലസ്തീന്‍ ജനതക്കെതിരെ നിഷ്ഠൂരമായ വംശഹത്യയാണ് അരങ്ങേരുന്നത്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായി നടക്കുന്ന സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കാന്‍ യു എന്‍ ഇടപെടണം. ഞായറാഴ്ച്ച വെള്ളികുളങ്ങരയില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മറ്റി അംഗം സലിം മണാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശശി പറമ്പത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാല്‍, വൈ. പ്രസിഡന്റ് കെ. കെ. ശങ്കരന്‍, ജില്ലാ കമ്മറ്റി അംഗം വിമലാ നാരായണന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി. എച്ച് വിജയന്‍ സ്വാഗതവും പി. രാജു നന്ദിയും പറഞ്ഞു.