ഇന്ത്യയില്‍ നിന്നും ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥിളൊണ് മറ്റ് രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കായും ജോലി തേടിയും പോകുന്നത്. ഉയര്‍ന്ന പഠന നിലവാരം, പുതിയ ജീവിത രീതി വ്യക്തിഗത വളര്‍ച്ച എന്നിവയെല്ലാമാണ് വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ല്‍ 13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വിദേശങ്ങളിലേക്ക് എത്തിപ്പെട്ടത്. 79 രാജ്യങ്ങളിലേക്കായാണ് ഈ വിദ്യാര്‍ത്ഥികള്‍ പോയത്. ആഗോള വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയേയും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും അധികം എത്തിപ്പെട്ടത് കാനഡയിലാണ്. തൊട്ടടുത്ത് ജര്‍മിനിയു പിന്നെ യു.കെയുമാണുള്ളത്്. അതായത് വിദേശ പഠനം എന്നത് കൃത്യമായ ധാരണയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. പഠനത്തിന്റെ സാമ്പത്തിക ചിലവുകള്‍, ദൈനം ദിന ചിലവുകള്‍, താമസം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം.ഈ സാഹചര്യത്തില്‍ ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.
ക്രഡിറ്റ് കാര്‍ഡുകള്‍ക്കുള്ള അന്താരാഷ്ട്ര സ്വീകാര്യത ഒരു വലിയ കാര്യമാണ്. ഹ്രസ്വകാല കോഴ്‌സാണെങ്കിലും ദീര്‍ഘകാല കോഴ്‌സാണെങ്കിലും വിദേശ യാത്രയോടൊപ്പം ആഗോളതലത്തില്‍ അംഗീകരിച്ച ക്രെഡിറ്റ് കാര്‍ഡ് ആവശ്യമാണ്. തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ സാമ്പത്തിക ഇടപാടുകള്‍ക്ക് അത് സഹായകരമാകും. അതോടൊപ്പം മണി എക്‌സ്‌ചേഞ്ചിന്റെ ബുദ്ധിമുട്ടുകളും ഒഴിവാക്കാം
രണ്ടാമതായി മോഷണം തടയാനും ഇത് സഹായകമാണ്.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പിന്റേയും മോഷണത്തിന്റേയും സാധ്യത കുറയ്ക്കാം. ഇന്ത്യന്‍ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ സുരക്ഷയും വിശ്വാസവും വര്‍ധിപ്പിക്കുന്ന ഉപയോക്തൃ നിയന്ത്രണ സവിശേഷതകളോടെയാണ് വരുന്നത്. പ്രീസെറ്റ് പരിധികള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസരണം ചെറിയ തുക പിന്‍വലിക്കുകയും ചെയ്യാം
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകളിലൂടെ ചെലവുകളുടെ വിശദാംശങ്ങള്‍ മനസിലാക്കാനും അതുവഴി കൃത്യമായ ബഡ്ജറ്റും തയ്യാറാക്കാം.അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന റിവാര്‍ഡ് പോയിന്റുകളും അതോടൊപ്പം കാര്‍ഡ് ഓഫറുകളും ഉപയോഗപ്പെടുത്താം.മെഡിക്കല്‍, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാറുണ്ട്.
അന്താരാഷ്ട്ര സ്വീകാര്യതയുള്ള പല ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ്, ഐഡിഎഫ്‌സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ്, എച്ച്ഡിഎഫ്‌സി ഡിന്നേഴ്‌സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ്, ആര്‍ബിഎല്‍ വേള്‍ഡ് സഫാരി ക്രെഡിറ്റ് കാര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ഈസിമൈ ട്രിപ്പ് കാര്‍ഡ് എന്നിവയാണത്.വിനോദ സഞ്ചാരത്തിനും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അന്താരാഷ്ട്ര സ്വീകാര്യതയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യില്‍ കരുതുന്നത് സാമ്പത്തിക ലാഭവും നല്‍കുമെന്നര്‍ത്ഥം.