ഗൂഗിള്‍ മാപ്പില്‍ വീടും സ്ഥലവും ആഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

ഗൂഗിള്‍ മാപ്പില്‍ വീടും സ്ഥലവും ആഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

ഇനി വഴിതെറ്റിപ്പോയെന്ന പരാതി കേള്‍ക്കേണ്ടിവരില്ല. നിങ്ങളുടെ സ്ഥാപനത്തിന്റേയോ, വീടിന്റേയോ, ഓഫിസിന്റേയോ അങ്ങനെ എന്തിന്റേയും ഗൂഗിള്‍ മാപ്പില്‍ ആഡ് ചെയ്യാം. അതും നിങ്ങളുടെ സ്മാര്‍ട്ടഫോണിലൂടെ.ഏത് ലൊക്കേഷനാണോ ചെര്‍ക്കേണ്ടത് അവിടെ നിന്നായിരിക്കണം ഇവ ചെയ്യേണ്ടത്.

  • ആദ്യമായി നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ മാപ്പ് ഓപണ്‍ ചെയ്യുക.
  • തുടര്‍ന്ന് ഹോം സ്‌ക്രീനില്‍ താഴെ കാണുന്ന contribute എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
  • പിന്നീട് ഓപണായി വരുന്ന സ്‌ക്രീനിലെ ഓപ്ഷനില്‍ നിന്ന് add place എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്ന location കറക്ടായിട്ട് അവിടെ കാണാം. തുടര്‍ന്ന് ok ക്ലിക്ക് ചെയ്ത് മുന്നോട്ടുപോവുക.
  • പിന്നീട് ഓപണായി വരുന്ന പേജില്‍ നിന്ന് place details ഓപ്ഷനില്‍ add ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റേയോ മറ്റോ വിവരങ്ങള്‍ കൃത്യമായി നല്‍കുക.
  • കാറ്റഗറിക്ക് നേരെയുള്ള arrow ക്ലിക്ക് ചെയ്ത് കാറ്റഗറി സെലക്ട് ചെയ്യുക. add more details എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ time,phone number,website തുടങ്ങി എല്ലാ വിവരങ്ങളും നല്‍കാം. കൂടാതെ ഫോട്ടോയും ചേര്‍ക്കാം.
  • എല്ലാ details നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.
  • തുടര്‍ന്ന് ഗൂഗിള്‍ വെരിഫൈ ചെയ്ത ശേഷം നിങ്ങളുടെ മെയിലിലേക്ക് conformation മെസേജ് വരും. ഇതോടെ നിങ്ങളുടെ സ്ഥാപനം ഗൂഗിള്‍ മാപ്പില്‍ add ആകും
Share

Leave a Reply

Your email address will not be published. Required fields are marked *